കാര്യങ്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
Jul 14, 2019, 10:53 IST
ചെറുവത്തൂര്‍: (www.kasargodvartha.com 14.07.2019) കാര്യങ്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കിഴക്കേമുറി അച്ചാംതുരുത്തി നടപ്പാലത്തിനു സമീപത്തായിരുന്നു സംഭവം. തുരുത്തി എരിഞ്ഞിക്കീലിലെ കെ വി രാഹുല്‍ (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. എന്നാല്‍ അബദ്ധത്തില്‍ പുഴയിലെ കുഴിയുള്ള ഭാഗത്ത് രാഹുല്‍ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പുഴയില്‍ ചാടി രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
കാടങ്കോട് ജി എഫ് വി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും പോലീസും പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഒരു മണിക്കൂറിന് ശേഷം രാഹുലിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ദില്ലിയില്‍ ഹോട്ടല്‍ വ്യാപാരിയായ കെ വി രാജീവന്‍-സുജന ദമ്പതികളുടെ മകനാണ്. സഹോദരന്‍: ഋതുരാജ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Youth, Death, Drown, Student, Karyangod, Cheruvathur.
< !- START disable copy paste -->