സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി; തിരച്ചില്‍ തുടരുന്നു
Oct 14, 2018, 19:46 IST
ഉപ്പള: (www.kasargodvartha.com 14.10.2018) സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. ഉപ്പളഗേറ്റിലെ ലത്വീഫിന്റെ മകന്‍ ലായിസിനെ (18) യെയാണ് കുഞ്ചത്തൂര്‍ കടലില്‍ കാണാതായത്. കുഞ്ചത്തൂരിലെ ഉമ്മൂമ്മയുടെ വീട്ടിലാണ് ലായിസ് താമസം.
ഇവിടെ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ച വൈകിട്ടോടെ കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്. പ്രദേശത്ത് കനത്ത മഴയുണ്ടായത് തിരച്ചിലിനെ ബാധിച്ചു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ലായിസ്. മാതാവ്: സീനത്ത്. പിതാവും മാതാവും ഗള്‍ഫിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Sea, Missing, fire force, Student drowned in Sea at Kunjathur
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Sea, Missing, fire force, Student drowned in Sea at Kunjathur
< !- START disable copy paste -->