22 വര്‍ഷം മുമ്പ് വഴിയാത്രക്കാരനായ വിദ്യാര്‍ഥി ബസ്സിടിച്ച് മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് ആറ് മാസം തടവ്
Mar 27, 2019, 22:45 IST
നീലേശ്വരം: (www.kasargodvartha.com 27.03.2019) വഴിയാത്രക്കാരനായ വിദ്യാര്‍ഥി ബസ്സിടിച്ച് മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് ആറ് മാസം തടവ്. കോഴിക്കോട് - മംഗളൂരു റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎ 19 - 6189 നമ്പര്‍ സ്വകാര്യ ബസ് ഡ്രൈവറായിരുന്ന നീലേശ്വരം പട്ടേനയില്‍ കപ്പണയില്‍ വീട്ടില്‍ സി ബാബു (44)വിനെയാണ് ഹൈക്കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്.
1997 നവംബര്‍ 25ന് വളപട്ടണം പഴയങ്ങാടി റോഡ് ജംഗ്ഷന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന അവസാനവര്‍ഷ ബിഎസ്സി വിദ്യാര്‍ഥിയായ ചെറുകുന്ന് കൊവ്വപ്പുറത്തെ ശ്രീധരന്റെ മകന്‍ വടക്കേക്കര ഹൗസില്‍ ശ്രീകാന്ത്(20) ബസിടിച്ചു മരിച്ച കേസിലാണ് ശിക്ഷ. ബാബു ഓടിച്ച ബസ്സിടിച്ച് ശ്രീകാന്ത് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. ശിക്ഷയുടെ വിവരം അറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ കോടതി ഉത്തരവ് പ്രകാരം മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് ജയിലിലാക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Accident, Bus-driver, Student, Court order, Kasaragod, News.