city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ തിന്നറിലും ഫെവി ബോണ്ടിലും ലഹരി തേടുന്നു; ഡോക്ടര്‍ എസ്.ഐക്ക് കത്തയച്ചു

കാസര്‍കോട്: കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ ലഹരി തേടുന്നതിന് നിരവധി വഴികള്‍ സ്വീകരിക്കുന്നതായുള്ള വിവരം പുറത്തുവന്നു. പെയിന്റ് ചേരുവയായ തിന്നര്‍, വിവിധ സാധനങ്ങള്‍
ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന ഫെവി ബോണ്ട്  തുടങ്ങിയ കെമിക്കലുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ലഹരി നുണയുന്നത്.

കാസര്‍കോട്ടെ നിരവധി കുട്ടികള്‍ ഇത്തരം ലഹരിക്ക് അടിമകളാണ്. നിരവധി പേര്‍ ഇത്തരത്തില്‍ ചികിത്സയ്ക്കായി സമീപിക്കുന്നുണ്ടെന്നും ഇതേകുറിച്ച്  ജാഗ്രത വേണമെന്നും
ആവശ്യപ്പെട്ട് മംഗലാപുരം ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ ചാരിറ്റബിള്‍ ആശുപത്രിയിലെ സൈക്കാര്‍ട്ടിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അനീഷ് ഭട്ട് നവംബര്‍ 28 ന് കാസര്‍കോട് ടൗണ്‍ എസ്.ഐക്ക് കത്തയച്ചു. ഇത്തരം കെമിക്കലുകള്‍ ശ്വസിച്ച് അഡിക്റ്റായ നിരവധി കേസുകള്‍ എത്തുന്നുണ്ടെന്നാണ് ഡോക്ടര്‍ എസ്.ഐക്കെഴുതിയ കത്തില്‍ പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ തിന്നറിലും ഫെവി ബോണ്ടിലും ലഹരി തേടുന്നു; ഡോക്ടര്‍ എസ്.ഐക്ക് കത്തയച്ചു

കുട്ടികളിലും മുതിര്‍ന്നവരിലും ഇത്തരം കെമിക്കലുകള്‍ മയക്കു മരുന്നിനായി ഉപയോഗിച്ചാല്‍ കിഡ് നിക്കും തലച്ചോറിനും ഗുരുതരമായ രോഗം ബാധിക്കുമെന്നാണ് ഡോക്ടര്‍മാർ വിശദീകരിക്കുന്നത്.

തിന്നറും ഫെവി ബോണ്ടും ടര്‍പെന്‍ടിനും മറ്റും കുട്ടികള്‍ക്ക് എങ്ങിനെയാണ് യഥേഷ്ടം ലഭിക്കുന്നതെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. ടോയ്‌ലറ്റ് ക്ലീനിങ്ങിനായി ഉപയോഗിക്കുന്ന ഹാര്‍പ്പിക് പോലുള്ള അണുനാശിനികളും ഡെറ്റോള്‍ പോലും ശ്വസിച്ച് ലഹരി തേടുന്നുണ്ടെന്ന് വിവരവും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ചിലവ് കുറഞ്ഞതും ലളിതമായി ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യുന്ന ഇത്തരം വസ്തുക്കള്‍ വ്യാപാരികള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനെതിരെ ജാഗ്രതാ വേണമെന്നതിന്റെ മുന്നറിയിപ്പാണ് മംഗലാപുരത്തെ ഡോക്ടറുടെ കത്തിൽ വ്യക്തമാകുന്നത്. ഇത്തരം വസ്തുക്കള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ലഭ്യമാകുന്നത് തടയാന്‍ പോലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പൊതുജന താല്‍പര്യാര്‍ത്ഥം നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും കത്ത് മുന്നറിയിപ്പ് നല്‍കുന്നു.

വിദ്യാര്‍ത്ഥികള്‍ തിന്നറിലും ഫെവി ബോണ്ടിലും ലഹരി തേടുന്നു; ഡോക്ടര്‍ എസ്.ഐക്ക് കത്തയച്ചു

ഒന്നോ, രണ്ടോ, മൂന്നോ തവണ ഇത് ശ്വസിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ പിന്നീട് ഇതിന് അടിമകളായി മാറുന്നു. ഇത്തരം വസ്തുക്കള്‍ കിട്ടിയില്ലെങ്കില്‍ ഇവര്‍ ഭ്രാന്തമായ അവസ്ഥ പ്രകടിപ്പിക്കുകയും സ്‌കൂളിലും വീട്ടിലും മാനസിക വിഭ്രാന്തിയോടെ പെരുമാറുകയും ചെയ്യുന്നതായി ചില രക്ഷിതാക്കള്‍ വെളിപ്പെടുത്തി.

ഒന്നോ, രണ്ടോ കുട്ടികള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തി പിന്നീട് സ്‌കൂളിലെ മറ്റ് നിരവധി വിദ്യാര്‍ത്ഥികളും പരീക്ഷിക്കുന്നതോടെ പലരും ഇത്തരം വസ്തുക്കളുടെ അടിമകളാകുന്നു. പല സ്‌കൂള്‍ അധികൃതര്‍ക്കും കുട്ടികള്‍ ഇത്തരം ലഹരി വ്‌സ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയുന്നില്ല. കുട്ടികള്‍ക്കിടയില്‍ കൗണ്‍സിലിംഗ് നടത്തിയാല്‍ തന്നെ ഇത്തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന കാര്യം അറിയാമെന്നിരിക്കെ അധികൃതര്‍ ഇതിന് തയ്യാറാവാത്തത് എന്ത് കൊണ്ടാണെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, School, Students, Kerala, Hospital, Treatment, Doctor, Police, Letter, Drugs, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia