ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആര്‍ ഡി ഓഫീസ് ഉപരോധം; ഡിസിസി പ്രസിഡണ്ട് ഉള്‍പ്പെടെ 100 പേര്‍ക്കെതിരെ കേസ്
Jul 11, 2017, 13:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/07/2017) ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആര്‍ ഡി ഓഫീസ് ഉപരോധം നടത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കോണ്‍ഗ്രസിന്റെ മറ്റു നേതാക്കളായ കേശവ പ്രസാദ്, ഡി ബി ബാലകൃഷ്ണന്‍ തുടങ്ങി 100 പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് ആര്‍ ഡി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയുള്ള സമയങ്ങളില്‍ ആര്‍ ഡി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് സമരം സംഘടിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, District Collector, DCC, President, Congress, Police, Case, Strike, Strike in RD office; Case against 100 including DCC president.