Dispute | കാസര്‍കോട് നഗരത്തിലെ തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടിക്ക് സ്റ്റേ; ഹര്‍ജി നല്‍കിയത് പഴ ബസ് സ്റ്റാന്‍ഡില്‍ ലോടറി സ്റ്റാള്‍ നടത്തുന്നവര്‍
● സ്റ്റേക്കെതിരെ ഹര്‍ജി നല്‍കാന്‍ നഗരസഭ സെക്രടറിയെ ചുമതലപ്പെടുത്തി.
● സ്‌കൂളുകളുടെ 200 മീറ്റര്‍ പരിധിയില്‍ ലോടറി കടകള്‍ പാടില്ല.
● വഴി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തടസമാകുന്നു.
കാസര്‍കോട്: (KasargodVartha) നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം തെരുവ് കച്ചവടക്കാരെ (Street Vendors) പുനരധിവസിപ്പിക്കാന്‍ കെട്ടിടം നിര്‍മിച്ച് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നതിനിടെ, ലോടറി കച്ചവടക്കാര്‍ നഗരസഭ തീരുമാനത്തിനെതിരെ സ്‌റ്റേ സമ്പാദിച്ചു. പഴയ ബസ് സ്റ്റാന്‍ഡിലെ അഞ്ച് ലോടറി സ്റ്റാളുകളെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് ഇവര്‍ കണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്ന കോടതിയെ സമീപിച്ചത്.
പുതിയ സ്ഥലത്ത് ലോടറി വില്‍പന കുറയുമെന്ന വാദമാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. സ്റ്റേ നീക്കം ചെയ്യുന്നതിന് നഗരസഭ സെക്രടറിയെ ഹര്‍ജി നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു. നഗരസഭ നടപ്പിലാക്കുന്ന പല വികസന പദ്ധതികള്‍ക്കും തടസമാകുന്നത് ഇത്തരത്തില്‍ അനാവശ്യമായി തടസവാദങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം പ്രതികരിച്ചു. സ്‌കൂളുകളുടെ 200 മീറ്റര്‍ പരിധിയില്‍ ലോടറി കടകള്‍ പാടില്ലെന്ന നിയമം പാലിക്കാതെയാണ് പഴയ ബസ് സ്്റ്റാന്‍ഡില്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
വഴി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ലോടറി സ്റ്റാളുകളും തെരുവ് കച്ചവടങ്ങളും തടസമാകുന്നതുകൊണ്ടാണ് അവരെ പ്രത്യേകം കെട്ടിടമുണ്ടാക്കി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. 2018 ല്‍ തുടങ്ങിയ പദ്ധതി ഇത്രയും വൈകാന്‍ കാരണം ഇത്തരം പരാതികളാണ്. 132 പേരെയാണ് കാസര്‍കോട് നഗരത്തില്‍ തെരുവ് കച്ചവടക്കാരായി കണ്ടെത്തി കാര്‍ഡ് നല്‍കിയിട്ടുള്ളത്. ഇതില്‍ 28 പേരെയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്.
#Kasargod #streetvendors #relocation #legalbattle #Kerala