സാമൂഹ്യവിരുദ്ധരായി മോഷ്ടാക്കള്‍; കെഎസ്ടിപി റോഡില്‍ സ്ഥാപിച്ച സോളാര്‍ സ്ട്രീറ്റ് ലൈറ്റിന്റെ ബാറ്ററികള്‍ മോഷണം പോകുന്നത് പതിവാകുന്നു, ചെമ്മനാട് മുതല്‍ മേല്‍പ്പറമ്പ് വരെ മോഷണം പോയത് 24 ബാറ്ററികള്‍
May 25, 2019, 20:20 IST
മേല്‍പറമ്പ്: (www.kasargodvartha.com 25.05.2019) കെഎസ്ടിപി റോഡില്‍ സ്ഥാപിച്ച സോളാര്‍ സ്ട്രീറ്റ് ലൈറ്റിന്റെ ബാറ്ററികള്‍ മോഷണം പോകുന്നത് പതിവാകുന്നു. ചെമ്മനാട് മുതല്‍ മേല്‍പ്പറമ്പ് വരെയുള്ള സ്ട്രീറ്റ് ലൈറ്റകളില്‍ നിന്ന് 24 ബാറ്ററികളാണ് ഇതുവരെ മോഷണം പോയത്. ബള്‍ബ് കത്താത്ത സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്നാണ് കൂടുതലും ബാറ്ററികള്‍ ഊരിക്കൊണ്ടുപോകുന്നത്.
സംഭവത്തില്‍ കെഎസ്ടിപി അധികൃതരുടെ പരാതിയില്‍ മേല്‍പ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം മോഷണങ്ങള്‍ പിടികൂടാന്‍ ജനങ്ങള്‍ ജാഗരൂഗരാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
സംഭവത്തില്‍ കെഎസ്ടിപി അധികൃതരുടെ പരാതിയില്‍ മേല്‍പ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം മോഷണങ്ങള്‍ പിടികൂടാന്‍ ജനങ്ങള്‍ ജാഗരൂഗരാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Keywords: Kerala, Kasaragod, News, Melparamba, Road, Street, Lights, Robbery, Police, Case, Street light battery stolen from KSTP Road, case registered.