തെരുവ് നായയുടെ കടിയേറ്റ് എട്ടുവയസുകാരന് പരിക്ക്
Sep 20, 2017, 13:53 IST
കാസര്‍കോട്: (www.kasargodvartha.com 20/09/2017) തെരുവ് നായയുടെ കടിയേറ്റ് എട്ടുവയസുകാരന് പരിക്കേറ്റു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിയും നെല്ലിക്കുന്ന് ജുമാ മസ്ജിദിന് സമീപത്തെ ഇസ്ഹാഖിന്റെ മകനുമായ അബ്ദുള്‍ ആസാദിനെ(8)യാണ് നായ കടിച്ച് പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം.
സ്‌കൂളിലേക്ക് പോവുകയായിരുന്ന ആസാദിനെ റോഡില്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്ന തെരുവ് നായ്ക്കളിലൊന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തുകയും നായ്ക്കളെ ഓടിക്കുകയുമായിരുന്നു. ആസാദിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Injured, School, Road, Hospital, News, Stray dog bite, student hospitalized.