തമിഴ്‌നാട് സ്വദേശിയുടെ കെണിയില്‍പെട്ട കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; വലയില്‍ വീഴ്ത്തിയത് സമ്പന്ന കുടുംബക്കാരനെന്ന് പറഞ്ഞ്, കൂട്ടിക്കൊണ്ടുപോയത് ചെന്നൈയിലെ ചേരിയിലേക്ക്, യുവാവ് കൊലപാതകകേസിലും ബലാത്സംഗകേസിലും അടക്കം പ്രതിയാണെന്ന് കണ്ടെത്തല്‍
Nov 2, 2018, 22:39 IST
രാജപുരം: (www.kasargodvartha.com 02.11.2018) ചെന്നൈ സ്വദേശിയായ വര്‍ക്ക്ഷോപ്പ് ജീവനക്കാരനോടൊപ്പം ഒളിച്ചോടിയ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. അട്ടേങ്ങാനത്തെ മെച്ചപ്പെട്ട കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പാണത്തൂരിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ചെന്നൈയിലെ മണി എന്ന ഫിറ്റര്‍ മണി (30)ക്കൊപ്പം നാട് വിട്ടത്. മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് മണി പെണ്‍കുട്ടിയെ വലയിലാക്കിയത്. ചെന്നൈ പുതുക്കോട്ടയില്‍ വന്‍ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമെന്നായിരുന്നു മണി പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ചത്.
എന്നാല്‍ ചെന്നൈയിലെത്തിയപ്പോഴാണ് ചേരി പ്രദേശത്തെ കുടിലിലാണ് മണിയുടെ കുടുംബം താമസിക്കുന്നതെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്.
മാത്രവുമല്ല ചെന്നൈ ഒരു കൊലപാതക കേസിലും ഒരു ബലാത്സംഗകേസിലും പ്രതിയായ മണി ചെന്നൈ പോലീസിന് പിടികിട്ടാപുള്ളിയാണ്. താന്‍ കുടുക്കില്‍പ്പെട്ടതായി പെണ്‍കുട്ടി നാട്ടിലെ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞതോടെ മണി വീട്ടില്‍ നിന്നും മുങ്ങി. ഇതോടെ പെണ്‍കുട്ടിയെ ബന്ധുക്കള്‍ പുതുക്കോട്ട പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പിന്നീട് വിവരമറിഞ്ഞ് രാജപുരം പോലീസ് പുതുക്കോട്ടയിലെത്തി പെണ്‍ക്കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മണിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Story about Mani who cheats girl, Rajapuram, Kasaragod, News, Girl, Tamil Nadu Native
Keywords: Story about Mani who cheats girl, Rajapuram, Kasaragod, News, Girl, Tamil Nadu Native