city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുല്ലാഞ്ഞി വള്ളികള്‍ ഇനി പാഴ്ചെടികളല്ല, ഗോത്രവര്‍ഗത്തിന്റെ ജീവദായിനി

കാസര്‍കോട്: (www.kasargodvartha.com 05.09.2019) പുല്ലാഞ്ഞി വള്ളികള്‍ കേവലം പാഴ്ചെടിയല്ല. കാസര്‍കോട്ടെ ഗോത്രവിഭാഗങ്ങളുടെ സാമൂഹിക പുരോഗതിയെ ത്വരിതപ്പെടുത്തുന്ന അമൂല്യ സസ്യമായി ഈ വള്ളിച്ചെടികള്‍ മാറുന്നു. ജില്ലയിലെ പ്രാക്തന ഗോത്രവിഭാഗമായ കൊറഗരുടെ ജീവനോപാധിയായ കൊട്ട മെടയലിന് അസംസ്‌കൃത വസ്തുവായ പുല്ലാഞ്ഞി വള്ളികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍വഹിച്ചു.

ബദിയടുക്ക പഞ്ചായത്തില്‍ മാടത്തടുക്ക കോളനിയിലെ ഒന്നര ഏക്കര്‍ തരിശ് ഭൂമിയില്‍ പുല്ലാഞ്ഞി ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കാസര്‍കോട്ടെ വിത്തുല്‍പാദന കേന്ദ്രത്തിലാണ് പദ്ധതിക്കാവശ്യമായ ചെടികള്‍ ഉല്‍പാദിപ്പിച്ചത്. പദ്ധതി പിന്നീട് ഒരു ഹെക്ടര്‍ ഭൂമിയിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബദിയടുക്ക ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തില്‍ കോളനിയിലെ തന്നെ തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ജലശക്തി അഭിയാന്റെ ഭാഗമായുള്ള ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ഉപകരിക്കുന്ന വിധത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. കൊറഗരുടെ ഗോത്ര തൊഴിലായ വട്ടിനെയ്ത്തും കൊട്ടനെയ്ത്തും പ്രോത്സാഹിപ്പിക്കുകയും ഒപ്പം അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഐ ഡി ബി ഐ ബാങ്ക് സഹായം നല്‍കും.

നിലവില്‍ വിദൂര വനാന്തരങ്ങളില്‍ പോയി പുല്ലാഞ്ഞി വള്ളികള്‍ എത്തിക്കുന്നത് കൊറഗ സമൂഹത്തിന് ഒട്ടേറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കൊറഗ വിഭാഗത്തിന്റെ സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ട് വാസമേഖലയില്‍ തന്നെ പുല്ലാഞ്ഞി വള്ളികള്‍ ലഭ്യമാക്കുന്നത്. കാലങ്ങളായി ഏര്‍പ്പെട്ടു വരുന്ന തൊഴിലിലൂടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താം. ഇതിനായി കുടുംബശ്രീയുടെ കീഴില്‍ വിദഗ്ധ പരിശീലനം നല്‍കും. പുല്ലാഞ്ഞിയോടൊപ്പം പ്ലാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും തരിശുഭൂമിയില്‍ നട്ടുപിടിപ്പിക്കുന്നുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ് മത്തായി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ അനന്ത, കൃഷി ഓഫീസര്‍ എന്‍ മീര, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാമപ്രസാദ് മാന്യ, വാര്‍ഡ് മെമ്പര്‍ ഡി ശങ്കര, പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍, കോളനിയിലെ ജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പുല്ലാഞ്ഞി വള്ളികള്‍ ഇനി പാഴ്ചെടികളല്ല, ഗോത്രവര്‍ഗത്തിന്റെ ജീവദായിനി

പുല്ലാഞ്ഞി വള്ളികള്‍ ഇനി പാഴ്ചെടികളല്ല, ഗോത്രവര്‍ഗത്തിന്റെ ജീവദായിനി

Keywords:  Kerala, kasaragod, news, Badiyadukka, District Collector, Land, tribes, trees, Story about herbalism plants

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia