city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chumaduthangi | സംരക്ഷിക്കാനാരും വന്നില്ല; ചരിത്ര ശേഷിപ്പുകളായ കുമ്പളയിലെ 'ചുമട് താങ്ങി'ക്ക് മുകളിൽ ദേശീയപാത വികസനത്തിന്റെ കല്ലും മണ്ണും വീണു

കുമ്പള: (www.kasargodvartha.com) നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങളെ സംരക്ഷിക്കാൻ ആരും മുന്നോട്ട് വരാത്തതിനാൽ കുമ്പള റെയിൽവേ സ്റ്റേഷൻ സമീപത്തുള്ള 'ചുമട് താങ്ങിക്ക്' മുകളിൽ ദേശീയപാത നിർമാണ കംപനി അധികൃതരുടെ കല്ലും മണ്ണും വീണു തുടങ്ങി. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര ശേഷിപ്പുകളാണ് നശിക്കുന്നത്. പണ്ടുകാലത്ത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ചുമട് താങ്ങികൾ കാലത്തിന്റെ മുന്നേറ്റത്തോടൊപ്പം നിത്യജീവിതത്തിൽ നിന്ന് അകന്നിരുന്നു.

Chumaduthangi | സംരക്ഷിക്കാനാരും വന്നില്ല; ചരിത്ര ശേഷിപ്പുകളായ കുമ്പളയിലെ 'ചുമട് താങ്ങി'ക്ക് മുകളിൽ ദേശീയപാത വികസനത്തിന്റെ കല്ലും മണ്ണും വീണു

എങ്കിലും നൂറ്റാണ്ടുകളോളം ജീവിത ഭാരം പേറി തലയുയർത്തി നിന്ന ചുമടുതാങ്ങികൾ മനുഷ്യ പുരോഗതിയുടെ നാഴികക്കല്ലായി നിലനിന്നിരുന്നു. ഇത്തരത്തിലുള്ള കരിങ്കൽ പാളികൾ കൊണ്ടുണ്ടാക്കിയ ചുമടുതാങ്ങികൾ കുമ്പളയിൽ ചരിത്രാവശിഷ്ടമായി ഇത് വരെ നിലനിന്നിരുന്നു. ഇത് സംരക്ഷിക്കാനാളില്ലാതെ ഇപ്പോൾ ദേശീയപാത വികസനത്തിന് വഴിമാറുകയാണ്.

വാഹന ഗതാഗത സംവിധാനം ഇല്ലാതിരുന്ന പഴയ കാലത്ത് നാളികേരം, നെല്ല്, അടക്ക തുടങ്ങിയ കാർഷിക ഇനങ്ങൾ തല ചുമട് ആയിട്ടായിരുന്നു അങ്ങാടിയിൽ എത്തിച്ചിരുന്നത്. ചുമടുമായി ദീർഘദൂരം നടക്കേണ്ടി വരുന്നതിനാൽ വിശ്രമത്തിനും, വെള്ളം കുടിക്കാനും ചുമടുകൾ ചുമടുതാങ്ങിയിൽ വെക്കും. പിന്നീട് ചുമട് താങ്ങിയിൽ നിന്നാണ് ചുമടെടുക്കുന്നത്. ചുമട് പിടിച്ചു തരാന്‍ ആരും ഇല്ല എങ്കിലും തനിയെ എടുക്കുന്നതിന് ഇത് കൊണ്ട് സാധിക്കും. അതുകൊണ്ടാണ് ഇത് 'ചുമട് താങ്ങി' എന്ന പേരിൽ അറിയപ്പെട്ടതും.

Chumaduthangi | സംരക്ഷിക്കാനാരും വന്നില്ല; ചരിത്ര ശേഷിപ്പുകളായ കുമ്പളയിലെ 'ചുമട് താങ്ങി'ക്ക് മുകളിൽ ദേശീയപാത വികസനത്തിന്റെ കല്ലും മണ്ണും വീണു

ജില്ലയിൽ തന്നെ ചിലയിടങ്ങളിൽ ഇത്തരം ചുമട് താങ്ങികളെ സംരക്ഷിക്കാൻ ഗ്രാമപഞ്ചായതുകളും, വ്യാപാരികളും, പിടിഎ കമിറ്റികളും, സന്നദ്ധ സംഘടനകളും മുന്നോട്ട് വന്നിരുന്നു. എന്നാൽ കുമ്പളയിലാകട്ടെ ആരും മുന്നോട്ടുവരാത്തതാണ് മാനുഷികാധ്വാനത്തിന്റെ കൂടി അടയാളമായ ചുമടുതാങ്ങി ഓർമയാകുന്നത്.

Keywords: News, Kasaragod, Kumbala, Kerala, Stone, Soil, Stones and soil fell into Chumaduthangi on roadside.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia