ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന്‍ ആശുപത്രിയില്‍
Oct 8, 2017, 17:14 IST
ചെറുവത്തൂര്‍: (www.kasargodvartha.com 08.10.2017) ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്. ചെറുവത്തൂര്‍ മയ്യിച്ചയില്‍ ഗാന്ധിധാം- നാഗര്‍കോവില്‍ എക്സ്പ്രസിന് നേരെയാണ് ശനിയാഴ്ച രാത്രി കല്ലേറുണ്ടായത്. ട്രെയിനിലെ വാഷ്ബേസിനില്‍ മുഖം കഴുകുകയായിരുന്ന യാത്രക്കാരന് കല്ലേറില്‍ പരിക്കേറ്റു. യാത്രക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ മൂന്നാംതവണയാണ് ട്രെയിനിനുനേരെ കല്ലേറുണ്ടാകുന്നത്. മൂന്നുദിവസം മുമ്പ് കാഞ്ഞങ്ങാട്ടും ഉപ്പളയിലും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഈ സംഭവങ്ങളില്‍ പോലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയിരുന്നില്ല. കാഞ്ഞങ്ങാട്, ചിത്താരി ഭാഗങ്ങളില്‍ ട്രെയിനുകള്‍ക്കു നേരെ കല്ലേറുണ്ടാകുന്നത് പതിവാണ്. ഇത്തരം സംഭവങ്ങളില്‍ അധികൃതര്‍ അനാസ്ഥ തുടരുമ്പോള്‍ ട്രെയിന്‍ യാത്രക്കാരില്‍ അരക്ഷിതാവസ്ഥയും ഭീതിയും നിലനില്‍ക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, Cheruvathur, Stone pelting against train