ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; രണ്ട് സ്ത്രീകള്‍ ആശുപത്രിയില്‍
Mar 8, 2018, 10:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.03.2018) ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.45 മണിയോടെയാണ് സംഭവം. മംഗളൂരു- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. തൃക്കരിപ്പൂര്‍ സ്വദേശിനി ധന്യ രാധാകൃഷ്ണന് (32), കാഞ്ഞങ്ങാട് സ്വദേശിനി ഉമ ജഗദീഷ് (40) എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കരയ്ക്കും കാസര്‍കോടിനുമിടയില്‍ വെച്ചാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. വനിതാ കംപാര്‍ട്മെന്റിനു നേരെ അജ്ഞാത സംഘം വലിയ കല്ലുകള്‍ എറിയുകയായിരുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ധന്യയെയും ഉമയെയും സ്റ്റേഷന് മാസ്റ്ററുടെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ട്രെയിനിനു നേരെ കല്ലേറ് പതിവായിരിക്കുകയാണ്. ഉപ്പള, കുമ്പള, ഷിറിയ, കോട്ടിക്കുളം, കളനാട് എന്നിവിടങ്ങളിലാണ് സമീപകാലത്ത് കല്ലേറുണ്ടായത്. കുമ്പളയില്‍ നിന്നു രണ്ടു പ്രതികളെ പിടികൂടിയതല്ലാതെ ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Train, Stone pelting, Women, Injured, Police, Hospital, Stone pelting against Train; 2 injured.
< !- START disable copy paste -->