പോലീസുകാരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍
Apr 10, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.om 10/04/2017) ബിജെപി ഹര്‍ത്താലിനിടെ സിഐയെയും പോലീസുകാരെയും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകരായ മന്നിപ്പാടി ആര് ഡി നഗറിലെ രാഘവേന്ദ്ര(36), കുഡ്ലുവിലെ ജയന്തകുമാര്‍(36), വിവേകാനന്ദനഗറിലെ കെ രാജേഷ്(32) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ട് ബിജെപി ഹര്‍ത്താലിനിടെ കുഡ്ലു വിവേകാനന്ദ നഗറില്‍ റോഡ് ഗതാഗതം തടസപ്പെടുത്തുന്ന വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്ത് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തത്.
റോഡില്‍ നിരത്തിയിരുന്ന കല്ലുകള്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എടുത്തുമാറ്റുമ്പോഴാണ് കല്ലേറുണ്ടായത്. കല്ലേറില്‍ സിഐയുടെ കയ്യെല്ല് പൊട്ടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, BJP, Harthal, Injured, Accuse, Arrest, Police, Road, Case, Stone pelting against police; Three accused arrested.