city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഹ്ലാദ പ്രകടനത്തിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.04.2017) കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ കൂളിയങ്കാലില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയില്‍ വീടിന് നേരെ കല്ലെറിയുകയും, പോലീസുകാരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

2016 മെയ് 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂളിയങ്കാലില്‍ ലീഗ് പ്രവര്‍ത്തകര്‍ ബൈക്കിന് തീയിട്ടതായി വിവരമറിഞ്ഞ ഹോസ്ദുര്‍ഗ് സിഐ, യു പ്രേമനും സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാരും സ്ഥലത്തെത്തുന്നതിനിടയിലാണ് സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം ഇവിടെയെത്തിയത്.

ആഹ്ലാദ പ്രകടനത്തിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം

ഇതിനിടയില്‍ ഒരുകൂട്ടം സിപിഎം പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് അടിച്ചു പൊളിക്കുകയും ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലെറിയുകയും ചെയതത്. പോലീസ് ഇവരെ പിന്തിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസിനെതിരെയും കല്ലേറ് നടത്തിയത്.

കല്ലേറില്‍ സിഐ പ്രേമന്റെ കാലിനും, അഡീഷണല്‍ എസ്‌ഐ മോഹന്റെ മൂക്കിന് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമാസ്‌കതരായപ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡുകള്‍ പ്രയോഗിച്ചിരുന്നു.

പരിക്കേറ്റ സിഐ അടക്കമുള്ള പോലീസുകാര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ പോലീസുകാരുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

അതിയാമ്പൂരിലെ പ്രതീഷ്(31), പൊയ്യക്കരയിലെ രജ്ഞിത്ത്(23), മാണിക്കോത്തെ ബിജു(38), ചൂരിവയലിലെ ശ്രീജേഷ്(31), കരുവളത്തെ സുധീഷ്(26), നെല്ലിക്കാട്ടെ ഉണ്ണികൃഷ്ണന്‍(36), അതിയാമ്പൂരിലെ അശോകന്‍(50), ദിലീപ്(33), കൊളവയലിലെ സുധീഷ്(26), ഷാജി (37), കാറ്റാടി ഗിരീഷ്(38), തുടങ്ങിയ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റ പത്രം സമര്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Attack, Police, CPM, Stone pelting, Stone pelting against police; Charge sheet submitted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia