മൂന്നിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്; സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് കണ്ണിന് ഗുരുതര പരിക്ക്, മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, കെ എസ് ആര്‍ ടി സി ബസുകള്‍ ഓടിച്ചത് കോണ്‍വോയി അടിസ്ഥാനത്തില്‍
Dec 6, 2018, 22:13 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.12.2018) കാസര്‍കോട്, തലപ്പാടി, ബേര്‍ക്കള റൂട്ടില്‍ നിരവധി ബസുകള്‍ക്ക് നേരെ കല്ലേറ്. സംഭവത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച രാത്രി മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉദ്യാവറിലും, കടമ്പാര്‍ അരിബയലിലും കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഷിറിയയിലുമാണ് ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. കടമ്പാറില്‍ കര്‍ണാടക കെ എസ് ആര്‍ ടി സി ബസിനു നേരെയാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. കടമ്പാറില്‍ സ്വകാര്യ ബസിനു നേരെയുണ്ടായ കല്ലേറില്‍ ബസ് ഡ്രൈവര്‍ വോര്‍ക്കാടി ബേര്‍ക്കളയിലെ അസീസിന് (35) കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിറിയയില്‍ കേരള കെ എസ് ആര്‍ ടി സി ബസിനു നേരെയുണ്ടായ കല്ലേറില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസ് ഡ്രൈവര്‍ രാജന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
അതേസമയം വ്യാഴാഴ്ച ഉച്ചയോടെ പൊസോട്ടും കെ എസ് ആര്‍ ടി സി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകിട്ടോടെ കോണ്‍വോയി അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തോടെയാണ് ബസുകള്‍ ഓടിച്ചത്. മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബസുകള്‍ക്കു നേരെ കല്ലേറ് നടത്തിയതെന്ന് പോലീസ് പറയുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
മുന്‍കാലങ്ങളില്‍ ബൈക്കുകളിലെത്തിയാണ് ബസുകള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഒളിഞ്ഞിരുന്ന് കല്ലെറിയുകയായിരുന്നു. അക്രമികളെ കണ്ടെത്താന്‍ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Stone pelting against buses, Manjeshwaram, Kasaragod, News, Bus, Stone pelting.