എറണാകുളത്തുനിന്ന് മോഷ്ടിച്ചുകടത്തിയ കാര്‍ അപകടത്തില്‍പെട്ടു; പ്രതി മുങ്ങി
Jun 29, 2017, 10:45 IST
കുമ്പള: (www.kasargodvartha.com 29.06.2017) എറണാകുളത്തുനിന്ന് മോഷ്ടിച്ചുകടത്തിയ കാര്‍ കുമ്പള മൊഗ്രാലില്‍ അപകടത്തില്‍പെട്ടു. ഇതോടെ കാര്‍ ഉപേക്ഷിച്ച് മോഷ്ടാവ് മുങ്ങി. എറണാകുളം കളമശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് രണ്ടാഴ്ച മുമ്പാണ് അന്‍വര്‍ എന്നയാളുടെ കാറുമായി കാസര്‍കോട് സ്വദേശിയായ യുവാവ് മുങ്ങിയത്.
ഓടിച്ചുനോക്കാനാണെന്നു പറഞ്ഞാണ് യുവാവ് അന്‍വറില്‍ നിന്നും കാര്‍ വാങ്ങിയത്. താക്കോല്‍ കൈക്കലാക്കിയതിന് ശേഷം കാറുമായി യുവാവ് കടന്നുകളയുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്‍വറിന്റെ പരാതിയില്‍ കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് എറണാകുളം രജിസ്ട്രേഷനിലുള്ള കാര്‍ മൊഗ്രാലില്‍ അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി കാര്‍ കസ്്റ്റഡിയിലെടുക്കുകയും കാര്‍ ഓടിച്ചയാളോട്് രേഖകളുമായി സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
രേഖയുമായി ഉടന്‍ വരാമെന്നുപറഞ്ഞ് പോയ ആള്‍ ദിവസങ്ങളായിട്ടും സ്റ്റേഷനില്‍ ഹാജരാവുകയോ രേഖകള്‍ എത്തിക്കുകയോ ചെയ്യാതിരുന്നത് പോലീസില്‍ സംശയത്തിന് കാരണമായി. തുടര്‍ന്ന് കാര്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ വിളിക്കുകയും ആ സ്റ്റേഷന്റെ പരിധിയിലുള്ള രജിസ്ട്രേഷനുള്ള പിടയിലായ കാറിന്റെ വിശദവിവരങ്ങള്‍ കൈമാറുകയും ചെയ്തു. കളമശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊഗ്രാലില്‍ അപകടത്തില്‍പെട്ടത് അവിടെ നിന്നും മോഷ്ടിച്ച കാറാണെന്ന് ഉറപ്പാക്കുകയും ചെയ്തു.
ബുധനാഴ്ച വൈകിട്ട് കളമശ്ശേരി സ്റ്റേഷനിലെ എ എസ് ഐ അനസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാറുടമ അന്‍വറും കുമ്പളയിലെത്തി. അന്‍വറില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച കുമ്പള പോലീസ് പ്രതിയെ പിടികൂടാന്‍ അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, news, Ernakulam, Accident, Car, stolen vehicle met accident, robber abscond