വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Sep 13, 2017, 20:10 IST
കാസര്‍കോട്: (www.kasargodvartha.com 13.09.2017) മുന്‍ കെല്‍ ജീവനക്കാരന്റെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൗക്കി കമ്പാര്‍ റോഡില്‍ പെരിയടുക്ക വാട്ടര്‍ ടാങ്കിന് സമീപം താമസിക്കുന്ന പി. ശശികുമാറിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന 14 പവന്‍ ആഭരണങ്ങളാണ് വീടിന്റെ സിറ്റൗട്ടിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു ആഭരണങ്ങള്‍. ഇക്കഴിഞ്ഞ ആറിനാണ് ശശികുമാറിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. മോഷണമുതലുകളില്‍ 80,000 രൂപ അന്ന് തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ച സംബന്ധിച്ച് കാസര്‍കോട് എസ്.ഐ. പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സ്വര്‍ണം ഉപേക്ഷിക്കപ്പെട്ടതായി കണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, Robbery, Stealed gold ornaments found abandoned
Keywords: Kasaragod, Kerala, news, House, Robbery, Stealed gold ornaments found abandoned