മനോജിന്റെ മരണം കൊലയെന്ന് സി.പി.എം.; അല്ലെന്ന് മുസ്ലിം ലീഗ്
Aug 2, 2012, 20:31 IST
മനോജിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊലപ്പെടുത്തിയതാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന് ആവര്‍ത്തിച്ച് പറയുമ്പോള്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറയുന്നത് മനോജ് മരിച്ചത് കുഴഞ്ഞ് വീണ് മരിച്ചെന്നാണ്. സി.പി.എം. പ്രവര്‍ത്തകന്റെ മരണം മുസ്ലിം ലീഗിന്റെ തലയില്‍കെട്ടിവെക്കാനുള്ള ആസൂത്രിത മാര്‍ക്സിസ്റ്റ് ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ചെര്‍ക്കളം ചൂണ്ടിക്കാട്ടി.
മനോജിനെകൊലപ്പെടുത്തിയത് മുസ്ലിം ലീഗിലെ തീവ്രവാദികളാണെന്നും ഇവര്‍ നേതൃത്വത്തിന്റെ നിയന്ത്രണത്തിന് പരിധിക്ക് പുറത്താണെന്നും കാസര്‍കോട്ടെ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കാന്‍ ഇവര്‍ മുന്‍പന്തിയിലാണെന്നും സതീഷ്ചന്ദ്രന് പറയുന്നു. മനോജിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ മുസ്ലിം ലീഗ് നുണപ്രചരണമാണ് നടത്തുന്നത്. ഇതിലവര്‍ വിജയിക്കില്ലെന്നും സതീഷ് ചന്ദ്രന് പറഞ്ഞു.
തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗിന്റെ ഓഫീസുകള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങളാണ് സി.പി.എം. അഴിച്ച് വിട്ടതെന്ന് ചെര്‍ക്കളം കുറ്റപ്പെടുത്തി. തൃക്കരിപ്പൂരിലെ ബാഫഖിതങ്ങള്‍ മന്ദിരവും,വടക്കുമ്പാട്ടെ ലീഗ് ഓഫീസും അടക്കം പ്രവര്‍ത്തകരുടെ ഏഴ് വീടുകളുമാണ് തകര്‍ത്തത്. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സത്താര്‍ വടക്കുമ്പാടിന്റെ വീടും ഇതില്ഉള്പ്പെടുമെന്നും ചെര്‍ക്കളം അറിയിച്ചു.
Keywords: Kasaragod, Harthal, CPM, Muslim League, Killed, Cherkalam Abdulla, K.P. Satheesh-Chandran, P.P. Manoj