മഴയെ തുടര്‍ന്ന് മാറ്റിവെച്ച 'കൊട്ടും വരയും' നവംബര്‍ 9ന്
Nov 5, 2019, 16:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.11.2019) മഴയെ തുടര്‍ന്ന് മാറ്റിവെച്ച 'കൊട്ടും വരയും' നവംബര്‍ ഒമ്പതിന് നടക്കും. സപ്തഭാഷ സംഗമ ഭൂമിയായ കാസര്‍കോട് ആതിഥ്യമരുളുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥമാണ് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 60-ാമത് കലോത്സവത്തിന് വിളംബരം അറിയിച്ചു കൊണ്ട് കൊട്ടും കൊരവയും നടത്തുന്നത്. ജില്ലയിലെ 60 പ്രമുഖ ചിത്രാരന്മാരും, മേള പെരുമയിലൂടെ സംസ്ഥാനത്ത് ശ്രദ്ധേയനായ വാദ്യരത്‌നം മഡിയന്‍ രാധാകൃഷ്ണ മാരാരും ശിഷ്യന്മാരും ഒരേ സമയത്ത് ചിത്രം വരച്ചുകൊണ്ടും താള വിസ്മയം കൊണ്ടും കാഞ്ഞങ്ങാടിനെ ശ്രദ്ധേയമാക്കും.
നവംമ്പര്‍ ഒമ്പതിന് വൈകുന്നേരം നാലു മണിക്ക് കാഞ്ഞങ്ങാട് അലാമിപളളിയിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംസ്ഥാന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ വരവറിയിക്കുന്ന 'കൊട്ടും വരയും' എന്ന പ്രചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും.
പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാതിഥിയാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, News, Kerala, Kasaragod, School-Kalolsavam, inauguration, State School Kalolsavam; Kottum Varayum on Nov 9