city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം: 'ഇവന്‍ നായിക'യ്ക്ക് ഒന്നാം സ്ഥാനം

കാസര്‍കോട്: (www.kasargodvartha.com 10.12.2018) ബേവൂരി സൗഹ്യദ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ 15-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒന്നാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ ഓച്ചിറ രംഗത്തിന്റെ ഇവന്‍ നായിക ഒന്നാം സ്ഥാനം നേടി. അമ്പലപ്പുഴ സാരഥിയുടെ കപട ലോകത്തിലെ ശരികള്‍ക്കാണ് രണ്ടാം സ്ഥാനം.

മികച്ച നടന്‍: ആലപ്പി ജോണ്‍സണ്‍ (ഇവന്‍ നായികയിലെ രാമന്‍ കുട്ടി). നടി: എരുമേലി അംബുജം (ഇവന്‍ നായികയിലെ മാണിക്യം). സംവിധാനം: രാജീവന്‍ മമ്മളി. രചന: സി.ആര്‍. മനോജ്. ഹാസ്യനടന്‍: അതിരുങ്കല്‍ സുരേഷ് ബാബു (കപട ലോകത്തിലെ ശരികളിലെ സത്യന്‍). ദീപ നിയന്ത്രണം: വേണു പി. നായര്‍ (യന്ത്രമനുഷ്യന്‍). രംഗപടം: വിജയന്‍ കടമ്പേരി (യന്ത്രമനുഷ്യന്‍).

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍, ജനറല്‍ കണ്‍വീനര്‍ കെ വിജയകുമാര്‍, കെ രഘുനാഥ്, ടി കെ അഹ് മദ് ഷാഫി, രചന അബ്ബാസ്, കെ വി ബാലകൃഷ്ണന്‍, രവീന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.

സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം: 'ഇവന്‍ നായിക'യ്ക്ക് ഒന്നാം സ്ഥാനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Press meet, State professional Drama competition; first prize for 'Ivan nayika'
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia