കുരുമുളകിന്റെ ദ്രുതവാട്ടം; സംസ്ഥാന സര്‍ക്കാര്‍ ജില്ലയ്ക്ക് 1.21 കോടി രൂപ അനുവദിച്ചു
Nov 30, 2018, 19:58 IST
കാസര്‍കോട്: (www.kasargodvartha.com 30.11.2018) ജില്ലയില്‍ കുരുമുളകിന്റെ ദ്രുതവാട്ടം രോഗത്തിനെതിരെ കുമിള്‍നാശിനി സ്വഭാവമുള്ള വളര്‍ച്ച ത്വരകമായ അക്കോമിന്‍ സ്പ്രേ ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 1.21 കോടി രൂപ അനുവദിച്ചു.പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ കുരുമുളക് ഉദ്പാദനത്തില്‍ കനത്ത നഷ്ടമാണ് സംഭവിച്ചത്. 118.6 മെട്രിക്ക് ടണ്‍ കുരുമുളക് നശിച്ചുപോയി. ഇതുമൂലം 474.4 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി.
ജില്ലയിലെ ആറു ബ്ലോക്കുകളിലും സൗജന്യമായി മരുന്ന് വിതരണം ചെയ്യും. ഓരോ പഞ്ചായത്തിലും കുമിള്‍നാശിനി സ്പ്രേ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതാത് പഞ്ചായത്തിലെ കൃഷി ഓഫീസര്‍മാര്‍ ഏകോപിപ്പിക്കും. പന്നിയൂര്‍ 1, കരിയിലാഞ്ചി, കരിമുണ്ട തുടങ്ങിയ കുരുമുളക് ഇനങ്ങളാണ് ജില്ലയില്‍ കൃഷി ചെയ്യുന്നത്. ഇവയ്ക്ക് ബാധിച്ചിട്ടുള്ള എല്ലാ രോഗത്തിനെതിരെയും അക്കോമിന്‍ സ്പ്രേ ചെയ്യുന്നതിലൂടെ രക്ഷ നേടനാകുമെന്നാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പ്രതീക്ഷിക്കുന്നത്.
10 ദിവസത്തെ ഇടവേളകളില്‍ രണ്ട് തവണയായി കൃഷി ഭവനിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക കര്‍മ്മസേന, അഗ്രോസര്‍വ്വീസ് സെന്റര്‍, എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് മരുന്ന് തെളിക്കുന്നത്. ഡിസംബര്‍ 31 നകം മരുന്നുതളി പൂര്‍ത്തിയാക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ കൃഷി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, State Govt.'s help for farmers
< !- START disable copy paste -->