പെരുമ്പറഘോഷം: സംസ്ഥാനതല പ്രൊഫഷണല്‍ നാടന്‍ കലാ മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു
Nov 18, 2019, 19:03 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 18.11.2019) ഉദിനൂര്‍ എകെജി കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22 മുതല്‍ 25 വരെ ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടന്‍കലാ മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കരിമ്പില്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. എ ബി ഇബ്രാഹിം മാസ്റ്റര്‍, കെ. വി രാഘവന്‍ മാസ്റ്റര്‍, ആലയില്‍ അമ്പു, കണിച്ചുകുളങ്ങര കുഞ്ഞമ്പു, കെ വി കമ്മാരന്‍ എന്നിവരുടെ നാമധേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അവരുടെ കുടുംബാംഗങ്ങങ്ങള്‍ പോസ്റ്റര്‍ ഏറ്റുവാങ്ങി. പരിപാടിയുടെ സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം എ. വി സത്യന്‍, കെ. വി ദിനേശന്‍ എന്നിവര്‍ നിര്‍വഹിച്ചു. സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ പി.വി രവി ഏറ്റുവാങ്ങി. ചടങ്ങില്‍ ബാലകൃഷ്ണന്‍ നാറോത്ത്, രമേശന്‍ കിഴക്കൂല്‍, എം. നാരായണന്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.
മാനവരാശി സഹസ്രാബ്ദങ്ങള്‍കൊണ്ട് ജീവിതാനുഭവങ്ങളിലൂടെ നേടിയെടുത്ത അറിവുകളുടെ അക്ഷയ ഖനികളാണ് ഫോക് ലോര്‍. അവയുടെ സംരക്ഷണവും പരിപോഷണവും പ്രധാനമായി നടന്നുവരുന്നത് നാടന്‍കലാ സംഘങ്ങളിലൂടെയാണ്. കേരള ഫോക്‌ലോര്‍ അക്കാദമിയും മറ്റും ഈ രംഗത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ടാണ് ഉദിനൂര്‍ എ.കെ.ജി കോച്ചിംഗ് സെന്റര്‍ സംസ്ഥാനതല പ്രൊഫഷണല്‍ നാടന്‍കല ഗാന-ദൃശ്യാവിഷ്‌കാര മത്സരം സംഘടിപ്പിക്കുന്നത്.
കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ നാടന്‍പാട്ടുകളും ദൃശ്യാവിഷ്‌കാരവും നടത്തിവരുന്ന ആറ് സംഘങ്ങളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കണ്ണകി കൊടുങ്ങല്ലൂര്‍, നാടന്‍പാട്ട് കളിക്കൂട്ടം തൃശ്ശൂര്‍, കാതിലം നാട്ടുസംഗീതം മലപ്പുറം, നാട്ടുകൂട്ടം നാട്ടറിവ് കേന്ദ്രം വയനാട്, വടക്കന്‍സ് കണ്ണൂര്‍, തനത് നാട്ടറിവ് കേന്ദ്രം ബങ്കളം എന്നീ സംഘങ്ങളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഒരു മണിക്കൂര്‍ മുതല്‍ ഒന്നേകാല്‍ മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന തനതും വേറിട്ടതുമായ അവതരണങ്ങളാണ് ഓരോ സംഘവും നടത്തുക. ഒരു ദിവസം രണ്ടു സംഘങ്ങളുടെ പരിപാടികള്‍ ഉണ്ടാകും. ദിവസവും വൈകുന്നേരം 7 മണിക്ക് പരിപാടി ആരംഭിക്കും. ഇടവേളയില്‍ കോച്ചിംഗ് സെന്റര്‍ ബാലവേദി കൂട്ടുകാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. നാലാം ദിവസം സമ്മാനദാനവും എ.കെ.ജി കോച്ചിംഗ് സെന്റര്‍ അവതരിപ്പിക്കുന്ന നാടകം, ഗാനമേള, തിരുവാതിര എന്നിവയും അരങ്ങേറും. നാടന്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്കും പ്രൊഫഷണല്‍ സംഘങ്ങള്‍ക്കും പുത്തന്‍ ഉണര്‍വേകുന്ന ഇത്തരമൊരു മത്സരം കേരളത്തില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Udinoor, Programme, Competition, school, Folklore, Poster, State folklore programme; Poster released
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Udinoor, Programme, Competition, school, Folklore, Poster, State folklore programme; Poster released