സംസ്ഥാന സിവില്‍ സര്‍വ്വീസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച എം മുരളി ചാമ്പ്യന്‍
Oct 25, 2019, 14:28 IST
തിരുവനന്തപുരം: (www.kasargodvartha.com 25.10.2019) തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടന്ന സംസ്ഥാന സിവില്‍ സര്‍വ്വീസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധാനം ചെയ്തു മത്സരിച്ച എം മുരളി വെളളരിക്കുണ്ട് ചാമ്പ്യനായി. 14 ജില്ലകളില്‍ നിന്നായി 73 പേര്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ 8 റൗണ്ടുകളില്‍ 6 വിജയവും രണ്ട് സമനിലകളുമായി 7 പോയന്റോടെയാണ് മുരളി ജേതാവായത്.
ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച ഗോപകുമാര്‍ കെ എസ് രണ്ടാം സ്ഥാനത്തെത്തി. നിസാം കെ. എം. (കോഴിക്കോട്), ഇ. ഷീന (കണ്ണൂര്‍) ജി. എസ്. ശ്രീജിത്ത് (തിരുവനന്തപുരം) എന്നിവര്‍ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഈ വര്‍ഷമവസാനം നടക്കുന്ന ദേശീയ സിവില്‍ സര്‍വ്വീസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ മുരളി നയിക്കും.
ഇതിനു മുമ്പ് 2015ലും മുരളി സംസ്ഥാന ചാമ്പ്യനായിട്ടുണ്ട്. മുരളിയുടെ പ്രകടനമികവില്‍ കാസര്‍കോട് ജില്ല ടീമടിസ്ഥാനത്തില്‍ സംസ്ഥാന ചാമ്പ്യന്മാരുമായി. ടീം പോയന്റില്‍ ഇത്തവണ കാസര്‍കോട് മൂന്നാമതെത്തി. കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ജീവനക്കാരനും വെള്ളരിക്കുണ്ട് ആനന്ദ് ചെസ്സ് ക്ലബ്ബ് ഭാരവാഹിയുമാണ്. ഭാര്യ: സുമ. മക്കള്‍: കൃതിക മുരളി, നൃപന്‍ചന്ദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, Thiruvananthapuram, kasaragod, Chess competition, tournament, state civil service chess championship; m murali wins