കാസര്‍കോട്ട് വീണ്ടും പഴകിയ മത്സ്യവേട്ട; ഇത്തവണ പിടികൂടിയത് ടെമ്പോ വാനിലെത്തിച്ച 300 കിലോ മത്സ്യം
Apr 24, 2020, 15:22 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2020) ജില്ലയില്‍ വീണ്ടും പഴകിയ മത്സ്യവേട്ട. ഇത്തവണ പിടികൂടിയത് ടെമ്പോ വാനിലെത്തിച്ച 300 കിലോ മത്സ്യമാണ്. ചെര്‍ക്കള സിറ്റിസണ്‍ നഗറില്‍ വെച്ച് ഫുഡ് ആന്‍ഡ് സേഫ്റ്റി അസി. കമ്മീഷണര്‍ പി. യു. ഉദയശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. മംഗളൂരുവില്‍ നിന്ന് സിറ്റിസണ്‍ നഗറിലെ ഒരു സ്വകാര്യ വ്യക്തിക്ക് വില്‍പനക്കായി പത്ത് ബോക്സുകളിലാക്കി ടെമ്പോ വാനില്‍ എത്തിച്ചതായിരുന്നു മത്സ്യം. സംശയം തോന്നിയാണ് പരിശോധന നടത്തിയത്.
ആറ് പെട്ടി പാര മീന്‍, ഒരു പെട്ടി നങ്ക്, രണ്ട് പെട്ടി മത്തി, ഒരു പെട്ടി ചെമ്മീന്‍ എന്നിവയാണ് പിടിച്ചെടുത്തത്. മത്സ്യങ്ങള്‍ ചൗക്കിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ സംസ്‌കരിച്ചു. ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ എസ് ഹേമാംബിക, ഫിഷറീസ് ഡെവലപ്പ്മെന്റ് ഓഫീസര്‍ ചന്ദ്രന്‍, ഡ്രൈവര്‍ വി കെ സിനോജ് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Cherkala, News, Fish, Seized, Stale fish seized in Cherkala