കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Nov 7, 2017, 15:11 IST
കാസര്‍കോട്: (www.kasargodvartha.com 07/11/2017) കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഡ്ലുവിലെ കെ അശോകന്റെ മകള്‍ സുധീഷയെയാണ്(15) ചൊവ്വാഴ്ച ഉച്ചയോടെ കുഡ്‌ലുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുധീഷയുടെ കുടുംബം മംഗളൂരുവിലാണ് താമസം. കുഡ്‌ലുവിലെ മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ചാണ് പെണ്‍കുട്ടി പഠിക്കുന്നത്. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സുധീഷയെ ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കാസര്‍കോട് പ്രിന്‍സിപ്പള്‍ എസ്‌ഐ അജിത്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Student, Death, Police, Investigation, Hospital, News, SSLC Student found dead hanged
Keywords: Kasaragod, Student, Death, Police, Investigation, Hospital, News, SSLC Student found dead hanged