city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനത്ത സുരക്ഷയും മുൻകരുതലും; തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം പ്രവേശനം, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ തുടങ്ങി

കാസർകോട്: (www.kasargodvartha.com 26.05.2020) രണ്ടുമാസത്തെ ഇടവേളകള്‍ക്കുശേഷം എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകൾ തുടങ്ങി. കോവിഡിനിടെ അതീവ സുരക്ഷയോടെയാണ് പരീക്ഷകള്‍ നടത്തിയത്‌. മാസ്‌ക് ധരിച്ചാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളിലെ ജീവനക്കാരും എത്തിയത്. രക്ഷിതാക്കൾക്ക്  സ്‌കൂൾ വളപ്പിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. രാവിലെ നടന്ന പ്ലസ് ടു പരീക്ഷക്ക്‌ ശേഷം ക്ലാസ്‌ മുറികൾ അണുമുക്തമാക്കി. തുടർന്നായിരുന്നു എസ് എസ് എൽ സി പരീക്ഷ.
കനത്ത സുരക്ഷയും മുൻകരുതലും; തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം പ്രവേശനം, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ തുടങ്ങി

ജില്ലയിൽ  53344 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. 153 സെന്ററുകളിലായി 19630 കുട്ടികളാണ് എസ്എസ്എൽ സി പരീക്ഷയെതുക. ഹയർസെക്കൻഡറി തലത്തിൽ106 സെന്ററുകളിലായി  16677 പ്ലസ് വൺ വിദ്യാർത്ഥികളും 17037 പ്ലസ് ടു വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതുക.
കനത്ത സുരക്ഷയും മുൻകരുതലും; തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം പ്രവേശനം, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ തുടങ്ങി

22 സെന്ററുകളിലായി 3000 വിഎച്ച്‌സി കുട്ടികളും പരീക്ഷയെഴുതി.
മാസ്‌ക്, സാനിറ്റൈസര്‍, തെല്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുളള സുരക്ഷ ഒരുക്കി. വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിച്ചു. തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷമാണ് വിദ്യാർത്ഥികളെ ഹാളിൽ പ്രവേശിപ്പിച്ചത്. ആരോഗ്യവകുപ്പിന്റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ മുഴുവൻ സമയവും സ്‌കൂളുകളിലുണ്ടായി. ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മു​ഴു​വ​ന്‍ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്ക് ധ​രി​ച്ച​ശേ​ഷ​മാ​ണ് സ്കൂ​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ രാ​വി​ലെ​യും എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് നടന്നത്.
കനത്ത സുരക്ഷയും മുൻകരുതലും; തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം പ്രവേശനം, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ തുടങ്ങി

കാസർകോട് മുസ്ലിം ഹൈസ്‌കൂൾ, ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ക്ലാസ് മുറികൾ അണുവിമുക്തമാക്കി. സാനിറ്റൈസർ, ഹാൻഡ്‌വാഷ് എന്നിവയും ഒരുക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിൽ എം എസ് എഫ്, എസ് എഫ് ഐ പ്രവർത്തകരും സഹായമായെത്തി.
കനത്ത സുരക്ഷയും മുൻകരുതലും; തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം പ്രവേശനം, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ തുടങ്ങി
കനത്ത സുരക്ഷയും മുൻകരുതലും; തെര്‍മല്‍ സ്‌കാനിങ് നടത്തിയ ശേഷം പ്രവേശനം, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ തുടങ്ങി

Keywords: Kasaragod, Kerala, News, SSLC, Examination, Start, SSLC, Plus two exam started

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia