എസ് എസ് എഫ് ഡിവിഷന്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു: ജില്ലാ സാഹിത്യോത്സവ് ഏണിയാടിയില്‍
Aug 22, 2017, 17:43 IST
ബന്തടുക്ക: (www.kasargodvartha.com 22.08.2017) പാടിയും പറഞ്ഞും എഴുതിയും വരച്ചും ധാര്‍മികതയുടെ അടയാളം തീര്‍ത്ത് എസ് എസ് എഫ് ഡിവിഷന്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു. 50 സെക്ടറുകളില്‍ നിന്നും കാമ്പസുകളില്‍ നിന്നും തിരഞ്ഞെടുത്ത ആയിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഏഴ് ഡിവിഷനുകളില്‍ മത്സരിച്ചത്.
ജില്ലാ സാഹിത്യോത്സവ് ഓഗസ്റ്റ് 25,26,27 തീയ്യതികളില്‍ ഏണിയാടി നൂറുല്‍ ഉലമാ നഗരിയില്‍ നടക്കും. ഡിവിഷനുകളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രതിഭകളാണ് ജില്ലാ മത്സരത്തിനെത്തുന്നത്. പ്രതിഭകളെയും കലാ പ്രേമികളെയും സ്വീകരിക്കാന്‍ സൗഹൃദത്തിന് പേരുകേട്ട ഏണിയാടി ഒരുങ്ങിക്കഴിഞ്ഞു. 25 ന് വൈകിട്ട് ഏണിയാടി മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.
രാത്രി ഏഴു മണിക്ക് പേരോട് മുഹമ്മദ് അബ്ദുര്‍ റഹ് മാന്‍ അസ്ഹരി പ്രഭാഷണം നടത്തും. ഞായറാഴ്ച വൈകിട്ട് സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്യും. മത - സമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bandaduka, SSF, Sahithyolsav, Kasaragod, Programme, Division.