സ്വന്തമെന്ന് പറയാന്‍ ഇപ്പോള്‍ ആരുമില്ല; ശ്രീദേവിയമ്മ പട്ടിണിയകറ്റാന്‍ ലോട്ടറി വില്‍ക്കുന്നു
May 15, 2017, 12:02 IST
ഉദുമ: (www.kasargodvartha.com 15.05.2017) സ്വന്തമെന്ന് പറയാന്‍ ഇപ്പോള്‍ ആരോരുമില്ലാതെ അനാഥയെപ്പോലെ ജീവിക്കുന്ന തലശേരി സ്വദേശിനിയായ കേളോത്ത് ശ്രീദേവിയമ്മക്ക് വിശപ്പടക്കാന്‍ ഏക ആശ്രയം ലോട്ടറിടിക്കറ്റ് മാത്രം. തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തില്‍ നട തുറന്ന് ഉഷ പൂജ കഴിയുമ്പോള്‍ ശ്രീദേവിയമ്മ എത്തും. പ്രധാന കവാടത്തിന്റെ വശത്ത് ലോട്ടറിയുമായി ശ്രീദേവിയമ്മ നില്‍ക്കുന്നത് പതിവുകാഴ്ചയാണ്.
ആദ്യം തൃയംബകേശ്വരനെ പുറത്തു നിന്ന് തൊഴും. പിന്നെ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ മുഴുകുകയായി. അകത്തേക്കും പുറത്തേക്കും പോകുന്ന ഭക്തജനങ്ങള്‍ക്ക് ലോട്ടറി ടിക്കറ്റ് വെറുതേ നീട്ടും. ചിലര്‍ എടുക്കും. ചിലര്‍ അവഗണിക്കുകയും മുറുമുറുക്കുകയും ചെയ്യും. ഇതാണ് തലശേരി സ്വദേശിനിയായ കേളോത്ത് ശ്രീദേവി അമ്മയുടെ എല്ലാദിവസവുമുള്ള അനുഭവം. അസുഖം അറുപത്തേഴുകാരിയായ ശ്രീദേവിയമ്മയെ വല്ലാതെ അലട്ടുന്നുണ്ട്.
മുമ്പ് ഭര്‍ത്താവും മകളുമായി നല്ല നിലയില്‍ കഴിഞ്ഞതായിരുന്നു. ഇപ്പോള്‍ വെന്തുരുകുന്ന വേനല്‍ചൂടില്‍ ലോട്ടറി വില്‍ക്കുന്നു. ഒരു മകളുണ്ട്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. മകളുടെ കല്ല്യാണം കഴിഞ്ഞതോടെ അവിടെ അവര്‍ ഭാരമായി. സഹികെട്ടപ്പോള്‍ അവിടെ നിന്നും ഇറങ്ങുകയും ചെയ്തു. ഇപ്പോള്‍ ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കെഎംകെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ലോട്ടറി വിറ്റു കിട്ടുന്ന തുക കൊണ്ട് വാടകയും അസുഖത്തിനുള്ള മരുന്നും നിത്യ ചിലവും കഴിക്കും. അമ്മ മകളെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. തീ തിന്ന് ജീവിച്ചതുകൊണ്ടാവാം കടുത്ത വേനലില്‍ അവര്‍തളരുന്നുമില്ല. കഴിയുന്നത്ര കാലം ജീവിക്കാന്‍ നോക്കും. ഇല്ലെങ്കില്‍ വിഷം കഴിച്ച് ജീവനൊടുക്കും ഇതുപോലെ സ്വന്തം ദുര്‍വിധിയെ പഴിച്ച് എത്രയെത്ര അമ്മമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uduma, Kasaragod, News, Woman, Lottery, Temple, Food, No Family, Lady Alone, Mother.