സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ വാഹന പരിശോധനയില്‍ പിഴ ഒരു ലക്ഷം കവിഞ്ഞു; മണല്‍ കടത്തും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും പിടികൂടാന്‍ വാട്‌സ്ആപ്പ് നമ്പറില്‍ ലൊക്കേഷന്‍ സഹിതം മെസേജ് ചെയ്യണമെന്ന് കലക്ടര്‍
Dec 3, 2018, 19:49 IST
കാസര്‍കോട്: (www.kasargodvartha.com 03.12.2018) ബൈക്ക് അപകടങ്ങളും മയക്കുമരുന്ന് ഇടപാടും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൃത്യമായ രേഖകളില്ലാതെയും രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്താതെയും സീറ്റ് ബെല്‍ട്ടിടാതെയും ഹെല്‍മറ്റ് ധരിക്കാതെയും നടത്തുന്ന നിയമലംഘനങ്ങള്‍ പിടികൂടുന്നതിനായി രണ്ട് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ വാഹന പരിശോധനയില്‍ പിഴ ഒരു ലക്ഷം കവിഞ്ഞതായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കുമ്പളയിലും ചന്ദ്രഗിരിപ്പാലത്തിനു സമീപവുമാണ് ഇത്തരം നിയമലംഘനങ്ങളെ പിടികൂടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയമിച്ചത്.
റവന്യൂ, പോലീസ്, ആര്‍ ടി ഒ എന്നീ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പിടികൂടി കനത്ത പിഴ ചുമത്തിയിരിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ബൈക്ക്, കാര്‍ തുടങ്ങിയ വാഹനങ്ങളാണ് കൂടുതലും പിടിയിലാകുന്നത്. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നുണ്ട്. സൈലന്‍സറില്‍ കൃത്രിമം നടത്തുന്നവരും പരിശോധനയില്‍ കുടുങ്ങുന്നുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെ ആയിരിക്കും സ്‌പെഷ്യല്‍ സ്‌ക്വാഡ് വാഹനപരിശോധന നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം തന്നെ അനധികൃത മണല്‍ കടത്ത് പിടികൂടുന്നതിന് ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായും കലക്ടര്‍ പറഞ്ഞു. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും കത്തിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കലക്ടറുടെ 9447496600 നമ്പറിലേക്ക് ലൊക്കേഷന്‍ സഹിതം വാട്‌സ്ആപ്പ് മെസേജ് ചെയ്യണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പലപ്പോഴും വഴി ചോദിച്ചറിയാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയമലംഘകര്‍ക്ക് മുന്‍കൂട്ടി വിവരം ലഭിക്കുന്നതിനാല്‍ അവര്‍ രക്ഷപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ വാട്‌സ്ആപ്പിലെ ലൊക്കേഷന്‍ ഓപ്ഷന്‍ സെലക്ട് ചെയ്ത് നിയമലംഘനം ഉള്‍പെടെ അറിയിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Special-squad, District Collector, Special squad's inspection; Fine Rs. 1 Lakh Exceeded
< !- START disable copy paste -->