ടാങ്കര്‍ ലോറിയിടിച്ച് കെഎസ്ടിപി റോഡിലെ സോളാര്‍ ലൈറ്റും പാനലും തകര്‍ത്ത സംഭവത്തില്‍ 1,70,000 രൂപയുടെ നഷ്ടം; ഡ്രൈവര്‍ 1000 രൂപ പിഴയടക്കാന്‍ കോടതി ഉത്തരവ്
Nov 24, 2018, 20:13 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 24/11/2018) ടാങ്കര്‍ ലോറിയിടിച്ച് കെഎസ്ടിപി റോഡിലെ സോളാര്‍ ലൈറ്റും പാനലും തകര്‍ത്ത് 1,70,000 രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ 1000 രൂപ പിഴയടക്കാന്‍ കോടതി ഉത്തരവ്. തമിഴ്‌നാട് തിരുനല്‍വേലിയിലെ പള്ളിയില്‍കോവില്‍ സ്ട്രീറ്റിലെ സുധാകര്‍ കൃഷ്ണനെ(35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ഒന്ന് 1000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. കെഎസ്ടിപി ഉദ്യോഗസ്ഥന്‍ വെള്ളിക്കോത്തെ പി പി വേണുനായരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് ആണ് കേസെടുത്തത്.
2018 ജുലൈ ഒന്നിന് പുലര്‍ച്ചെ നാല് മണിക്ക് നീലേശ്വരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് പുതിയകോട്ട സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപമുള്ള സോളാര്‍ തൂണില്‍ ഇടിച്ച് പാനലും ലൈറ്റും തകരുകയായിരുന്നു. സംഭവത്തില്‍ വേണു ഗോപാലന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഒരുലക്ഷത്തി എഴുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Court, Driver, Police, Solar light collapsed in tanker lorry accident, 1000 Rs fined for driver