റോഡിന്റെ വീതി കൂട്ടാന്‍ നിക്ഷേപിച്ച മണ്ണ് പ്രവൃത്തി കഴിഞ്ഞിട്ടും നീക്കം ചെയ്തില്ല; ദേളി - കരിച്ചേരി റോഡില്‍ അപകടത്തിന് സാധ്യത വര്‍ധിച്ചു
Jun 7, 2017, 16:00 IST
മാങ്ങാട്: (www.kasargodvartha.com 07.06.2017) റോഡിന്റെ വീതി കൂട്ടാന്‍ നിക്ഷേപിച്ച മണ്ണ് പ്രവൃത്തി കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തത് മൂലം അപകട സാധ്യത വര്‍ധിച്ചു. ദേളി- കരിച്ചേരി ജില്ലാ പഞ്ചായത്ത് റോഡിലാണ് അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തില്‍ മണ്ണ് കൂട്ടിയിട്ടത്. റോഡിന്റെ ഇരുഭാഗങ്ങളിലും വീതി കൂട്ടാനാണ് മണ്ണ് കൂട്ടിയിട്ടത്. വീതി കൂട്ടിയ ശേഷം നീക്കം ചെയ്യണ്ടേ മണ്ണ് അവിടെ തന്നെ ഉപക്ഷേിച്ചു.
കനത്ത മഴയില്‍ ഈ മണ്ണ് ഒഴുകി ഓവുചാല്‍ മൂടി. ഇപ്പോള്‍ ചെളിവെള്ളം റോഡില്‍ കൂടിയാണ് ഒഴുകുന്നത്. ഇതു മൂലം നന്നാക്കിയ റോഡ് പല സ്ഥലത്തും തകര്‍ന്നു. വാഹനങ്ങള്‍ ചെളിവെള്ളത്തില്‍ തെന്നി വീണ് അപകടമുണ്ടാകുന്നു. കാല്‍നടയാത്രക്കാര്‍ റോഡില്‍കൂടിയാണ് സഞ്ചരിക്കുന്നത്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെയാണ് റോഡ് വീതി കൂട്ടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. അതിനാല്‍ അഴിമതി നടന്നതായി സംശയിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
ബുധനാഴ്ച രാവിലെ റോഡ് അളക്കാനെത്തിയ കരാറുകാരനെയും ഓവര്‍സീയറെയും മൈലാട്ടി അടുക്കത്തുബയലിലെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. റോഡരികില്‍ നിക്ഷേപിച്ച മണല്‍ മാറ്റാതെ റോഡ് വീതി കൂട്ടല്‍ പണി പൂര്‍ത്തിയാക്കി എന്ന് കാണിച്ച് പൈസ തട്ടാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Road, Natives, Complaint, Mangad, Kasaragod, Deli Karichery road, Soil.