ജാതിയുടെയും മതത്തിന്റെയും അതിരുകള്‍ കടന്ന് ടീം വിഖായ ജീവന്‍രക്ഷാ മരുന്നുകളുമായി കുതിക്കുകയാണ്
Apr 17, 2020, 18:56 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2020) ജാതിയുടെയും മതത്തിന്റെയും അതിരുകള്‍ കടന്ന് എസ് കെ എസ് എസ് എഫ് വിഖായ ടീം ജീവന്‍രക്ഷാ മരുന്നുകളുമായി കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ചാലിങ്കാല്‍ രവീന്ദ്രന് എന്നാളുടെ ഭാര്യയ്ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വിഖായ ജില്ലാ ചെയര്മാന് മൊയ്തു ചെര്‍ക്കളയും, ജില്ലാ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന് കുണിയയും വീട്ടില്‍ എത്തിച്ചു കൊടുത്തു.
കാസര്‍കോട് ജില്ലയില്‍ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നാണ് മരുന്നുകള്‍ ശേഖരിച്ച് രവീന്ദ്രന് കൈമാറിയത്. എസ് കെ എസ് എസ് എഫ് ടീം മംഗളൂരുവില്‍ നിന്നും എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും, തിരുവനന്തപുരത്ത് നിന്നും മറ്റും കാസര്‍കോട്ടേക്കും ഈ ടീം എസ്.കെ.എസ്.എസ്.എഫ് മെഡിചെയിന്‍ വഴി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. വിശക്കുന്നത് മനുഷ്യര്‍ക്ക് മാത്രമല്ല എന്ന കണ്ടെത്തലില്‍ പക്ഷികള്‍, വളര്‍ത്തു മത്സ്യങ്ങള്‍, കാട, കോഴികള്‍ എന്നിവര്‍ക്കുളള തീറ്റകളും ടീം വിഖായ എത്തിച്ച് നല്കി സാമൂഹ്യപ്രവര്‍ത്തനത്തില്‍ മാതൃക കാണിച്ചിരുന്നു.
Keywords: Kasaragod, Kerala, News, SKSSF, House, Helping hands, SKSSF viqaya team with social service