city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെ താക്കീതായി എസ് കെ എസ് എസ് എഫ് റാലി

കാസര്‍കോട്: (www.kasargodvartha.com 25.08.2017) മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെ താക്കീതായി എസ് കെ എസ് എസ് എഫ് റാലി. മതസ്വാതന്ത്ര്യവും പ്രചരണവും ഭരണഘടന നല്‍കിയ അവകാശമാണ്. നാനാര്‍ത്ഥത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെ തകര്‍ത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഫാസിസ്റ്റുകള്‍ക്കെതിരെയുളള ശക്തമായ പ്രതിഷേധമായിരുന്നു റാലി.

മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെ താക്കീതായി എസ് കെ എസ് എസ് എഫ് റാലി

മുത്വലാക്കിന്റെ പേര് പറഞ്ഞു വ്യക്തിനിയമം പൊളിച്ചടക്കി ശരീഅത്തിനെ വികലമാക്കാനും മതസ്വാതന്ത്ര്യം ഇല്ലാതാക്കാനും അനുവദിക്കുകയില്ലെന്നും റാലി മുന്നറിയിപ്പ് നല്‍കി. ഫാസിസ്റ്റുകള്‍ക്ക് ധൈര്യം പകരാന്‍ ചില ഉദ്യോഗസ്ഥ പ്രമുഖന്‍മാരും പോലീസുകാരും ശ്രമിക്കുന്നതിനെതിരെയും റാലി ശക്തമായ താക്കീതാവുകയും ചെയ്തു.

അസര്‍ നമസ്‌കാര ശേഷം സമസ്ത ജില്ല ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയ്ക്ക് പതാക കൈമാറി ആരംഭിച്ച റാലി തായലങ്ങാടിയില്‍ നിന്നും തുടങ്ങി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബശീര്‍ ദാരിമി തളങ്കര, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, എം എ ഖലീല്‍, സലാം ഫൈസി പേരാല്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, നാഫിഹ് അസ്അദി, യൂനുസ് ഫൈസി കാക്കടവ്, ശരീഫ് നിസാമി മുഗു, യൂനുസ് ഹസനി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഉമറുല്‍ ഫാറൂഖ് ദാരിമി, ഇബ്രാഹിം മൗവ്വല്‍, ഇസ്മാഈല്‍ മച്ചംപാടി, സിറാജുദ്ദീന്‍ ഖാസി ലൈന്‍, സി പി മൊയ്തു മൗലവി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം റാലിക്ക് നേതൃത്വം നല്‍കി.
സമാപന പരിപാടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി നിസാമി മുഖ്യപ്രഭാഷണം നടത്തി. താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, എം എ ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, കെ കെ അബ്ദുല്ല ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബശീര്‍ ദാരിമി, എസ് പി സ്വലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സുഹൈര്‍ അസ്ഹരി, സയ്യിദ് ഹക്കീം തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എം എ ഖലീല്‍, അഡ്വ. ഹനീഫ് ഹുദവി, മജീദ് ദാരിമി, കെ യു ദാവൂദ് ഹാജി, ടി എം എ റഹ് മാന്‍ തുരുത്തി, ലത്വീഫ് ചെര്‍ക്കള, കെ എം സൈനുദ്ദീന്‍ ഹാജി കൊല്ലംപാടി, ഇല്യാസ് കട്ടക്കാല്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, SKSSF, Rally, Inauguration, SKSSF rally for communal harmony.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia