അഞ്ചുവയസുകാരിയെ മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗായകന്‍ അറസ്റ്റില്‍
Oct 15, 2018, 22:13 IST
നീലേശ്വരം: (www.kasargodvartha.com 15.10.2018) മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഗായകനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറപ്പുറത്തെ സുബൈറി(40)നെയാണ് നീലേശ്വരം എസ്ഐ ശ്രീദാസ് അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുമ്പാണ് സംഭവം. കളിക്കാന്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് മടിയില്‍ ഇരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
തന്നെ ശല്യം ചെയ്തത് പെണ്‍കുട്ടി മുത്തശിയോടാണ് പറഞ്ഞത്. ഇവര്‍ മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നീലേശ്വരം പോലീസ് കേസെടുത്ത് സി ഐ പി നാരായണന്റെ നിര്‍ദേശപ്രകാരമാണ് എസ്ഐ ശ്രീദാസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാനമേള ട്രൂപ്പുകളിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുബൈര്‍. ഇയാളെ ഹൊസ്ദുര്‍ഗ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, Molestation, Arrest, Singer, Singer arrested for molesting 5 year old
Keywords: Nileshwaram, Kasaragod, Molestation, Arrest, Singer, Singer arrested for molesting 5 year old