സിനാന് വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കും
Sep 20, 2017, 19:54 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2017) പ്രമാദമായ സിനാന് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ട സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി ജി പി ലോക്നാഥ് ബെഹറയ്ക്ക് പരാതി നല്കാന് യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
വിധിന്യായത്തില്‍ ന്യായാധിപന് നിരത്തിയ വാദങ്ങളില്‍ രൂക്ഷമായ പരാമര്‍ശ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഡിപാര്‍ട്ട്മെന്റും ഭരണ നേതൃത്വവും തയ്യാറാകണം. ഇത്തരം കൊലപാതക കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തിടത്ത് അസ്വസ്ഥതകളും കുറ്റകൃത്യങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് യോഗം വിലയിരുത്തി. ജനങ്ങളുടെ ഭയവും ആശങ്കയും ഇല്ലാതാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Murder, Investigation, Police, Court, Accuse, Complaint, Sinan murder: Youth Congress to lodge complaint against investigation officers.