സിനാന്‍ വധക്കേസ് വിധി: അന്വേഷണത്തിലെ പിഴവ് ഗൗരവതരം- മുസ്ലിം ലീഗ്
Sep 25, 2017, 20:10 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2017) 2008 ഏപ്രില്‍ 16ന് കാസര്‍കോട് വെച്ച് സംഘ് പരിവാര്‍ സംഘം കൊലപ്പെടുത്തിയ നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാന്‍ വധക്കേസ് വിധിയില്‍ ചൂണ്ടിക്കാണിച്ച അന്വേഷണത്തിലെ പാളിച്ച ഗൗരവതരവും, ആശങ്കാജനകവുമാണെന്ന് മുസ്ലിം ലീഗ്, ലോയേഴ്‌സ് ഫോറം ജില്ലാ ഭാരവാഹികളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
അന്വേഷണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്നും, പ്രഥമ വിവര റിപോര്‍ട്ട് തയ്യാറാക്കുന്നതിലെ കാലതാമസവും, വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കുന്നതിലെ അലംഭാവവും, കുറ്റകൃത്യത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിലെ വീഴ്ചയും സംബന്ധിച്ച കാര്യങ്ങള്‍ വിധി പ്രസ്താവത്തില്‍ അക്കമിട്ട് നിരത്തുന്ന പോരായ്മകളാണ്. സിനാന്‍ വധം നടന്ന സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതിനിടവരുത്തിയതെന്നും യോഗം ചൂണ്ടിക്കാട്ടി.
വീഴ്ച്ച വരുത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി, എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ടി ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ ഇ എ ബക്കര്‍, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി മുഹമ്മദ് കുഞ്ഞി, അഡ്വ. സി എന്‍ ഇബ്രാഹിം, അഡ്വ. സി ശുക്കൂര്‍, അഡ്വ. പി എ ഫൈസല്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Murder-case, Court, Meeting, Muslim-league, Investigation, Police, Sinan Murder Case.