കാസര്‍കോട്ടെ സ്വകാര്യാശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് മൂന്ന് ഷിഫ്റ്റ് സമ്പ്രദായം ജനുവരി മുതല്‍ നടപ്പിലാക്കും; ശമ്പള വര്‍ദ്ധന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍
Dec 9, 2017, 19:56 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2017) ജില്ലയിലെ മുഴുവന്‍ സ്വകാര്യാശുപത്രികളിലും നഴ്‌സുമാര്‍ക്ക് മൂന്ന് ഷിഫ്റ്റ് സമ്പ്രദായം ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റുകള്‍, നഴ്‌സുമാരുടെ സംഘടനകള്‍ എന്നിവരുടെ യോഗത്തില്‍ തീരുമാനമായി. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നല്‍കിയ ഡിമാന്‍ഡ് നോട്ടീസിനെ തുടര്‍ന്നാണ് ജില്ലാ ലേബര്‍ ഓഫീസര്‍ കെ മാധവന്‍ ബന്ധപ്പെട്ടവരെ ചര്‍ച്ചക്കായി വിളിച്ചത്.
6-6-12 എന്ന സമയക്രമ തത്വത്തില്‍ അംഗീകരിക്കുകയും അഭിപ്രായ വ്യത്യസങ്ങളുള്ളവരുമായി നേരിട്ട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. സ്റ്റാറ്റിയൂട്ടറി ഡിമാന്‍ഡുകള്‍ നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചു. യോഗത്തില്‍ കെ.പി.എച്ച്.എ സെക്രട്ടറി രഞ്ജിത്ത് സി. നായര്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനെ പ്രതിനിധീകരിച്ച് ലിബിന്‍ തോമസ്, കെ അന്‍സാരി, അജീഷ് ചാക്കോ എന്നിവരും ആശുപത്രി മാനേജ്‌മെന്റുകളെ പ്രതിനിധീകരിച്ച് കാഞ്ഞങ്ങാട് ദീപ ആശുപത്രിയിലെ പി. മുരളീധരന്‍, കാഞ്ഞങ്ങാട് സിറ്റി നഴ്‌സിംഗ് ഹോമിലെ അരുണ്‍ ഷേണായി, കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെ ടി.സി.എം അഷ്‌റഫ് അലി, കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയിലെ സതീഷ് നമ്പ്യാര്‍, കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ പി.വി രമേശന്‍ എന്നിവരാണ് സംബന്ധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, Shift system for Nurses in Kasaragod Private hospitals