ഷിബുവിന്റെ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസ് നേതാക്കളെ പ്രതിയാക്കുന്നതിന് സി പി എം 10 ദിവസത്തെ സമയം നല്‍കി; ഇല്ലെങ്കില്‍ ഡി വൈ എസ് പി ഓഫീസ് മാര്‍ച്ച് ഒക്ടോബര്‍ 5ന്
Sep 25, 2015, 13:35 IST
കാസര്‍കോട്: (www.kasargodvartha.com 25/09/2015) ഉദുമ മാങ്ങാട്ടെ സി പി എം പ്രവര്‍ത്തകന്‍ എം.ബി. ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയായ ഷിബു കടവങ്ങാനം നടത്തിയ പരസ്യവെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സി പി എം പോലീസിന് 10 ദിവസത്തെ സമയം നല്‍കി. ഇതിനുള്ളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ ഒക്ടോബര്‍ അഞ്ചിന് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനും, നേതാക്കളായ സി.എച്ച്. കുഞ്ഞമ്പു, വി.പി.പി. മുസ്തഫ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഭവത്തില്‍ പോലീസ് കാണിക്കുന്ന വിമുഖതയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭത്തോടൊപ്പം നിയമപരമായ ഇടപടെലടുകളും നടത്താന്‍ സി പി എം ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും നേതാക്കള്‍ പറഞ്ഞു. കേസില്‍ ഏഴാം പ്രതിയായ ഷിബു സെപ്തബര്‍ 16ന് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയിരുന്ന പരാമര്‍ശം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ അത് നിഷേധിച്ചുകൊണ്ട് ഡി സി സി പ്രസിഡന്റും ഉദുമ സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ.സി.കെ. ശ്രീധനരന്‍ രംഗത്തുവന്നിരുന്നു. ശ്രീധരന്‍ പ്രസിഡന്റായ സഹകരണ ബാങ്ക് ജീവനക്കാരനാണ് ഷിബു. ഷിബുവിന് ഒളിവില്‍ പോകാന്‍ രണ്ട് വര്‍ഷത്തോളം ലീവ് അനുവദിച്ചത് സി.കെ. ശ്രീധരനാണെന്നും ഇത് അദ്ദേഹത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.
ഈ സംഭവത്തില്‍ ഡി സി സി പ്രസിഡന്റ് സി പി എമ്മിനെതിരെ ആക്രോശങ്ങള്‍ നടത്തി രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നത് എല്ലാവരും തിരിച്ചറിയുമെന്നും നേതാക്കള്‍ പറഞ്ഞു. സി.കെ. ശ്രീധരന്‍ പ്രസിഡന്റായ ഡി സി സിയുടെ ജനറല്‍ സെക്രട്ടറിയായ വി.ആര്‍. വിദ്യാസാഗറിന്റെ പേര് ഷിബുവിന്റെ പത്രകുറിപ്പില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ടെന്ന് നേതാക്കല്‍ ചൂണ്ടിക്കാട്ടി. ഷിബു വാര്‍ത്താ സമ്മേളനം നടത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കും ആഭ്യന്തര മന്ത്രിക്കും 2015 ഫെബ്രുവരി ഒന്നിന് അയച്ചുകൊടുത്ത എട്ട് പേജുള്ള കത്തില്‍ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസിന്റെ ക്രമിനല്‍ ഗൂഡാലോചനയുടെ സൂഷ്മ വിവരങ്ങള്‍ വിശദമായി പ്രതിബാധിച്ചിട്ടുണ്ടെന്നും ഷിബുവിന്റെ കത്തിന്റെ കോപ്പി വാര്‍ത്താ സമ്മേളനത്തില്‍ വിതരണം ചെയ്തുകൊണ്ട് നേതാക്കള്‍ പറഞ്ഞു.
അതെല്ലാം മറച്ചുവെച്ചുകൊണ്ട് സി പി എം നുണപ്രചരിപ്പിക്കുകയാണെന്ന ഡി സി സിയുടെ വാദം ആടിനെ പട്ടിയാക്കാനുള്ള ഹീനശ്രമമാണെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും നികൃഷ്ടമായ 1987 മാര്‍ച്ച് 23ന്റെ ചീമേനി സംഭവം ഉള്‍പെടെ നിരവധി കൊലപാതകങ്ങള്‍ സി പി എമ്മിനെതിരെ നടത്തിയ ജില്ലയിലെ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മുഖം ഒരിക്കല്‍കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
എട്ട് മാസം മുമ്പ് തന്നെ ഷിബു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മറ്റും സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ നിരവധി വസ്തുതകള്‍ അറിയിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഷിബു വിതരണം ചെയ്ത കുറിപ്പിന്റെ കോപ്പിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കോണ്‍ഗ്രസ് നേതാക്കളെകൂടി കേസില്‍ പ്രതിയാക്കി സമഗ്രമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണം.
ബാലകൃഷ്ണന്റെ വിധവ സെപ്തംബര്‍ 23ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കും തലേദിവസം ജില്ലാ പോലീസ് ചീഫിനും ഇക്കാര്യങ്ങള്‍ വിശദമാക്കി പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും നടപടിയില്ലെങ്കില്‍ ശക്തമായ സമരത്തിനാണ്് സി പി എം നേതൃത്വം നല്‍കുകയെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod, Press meet, Press Club, CPM, Congress(I), Police, Enquiry, Murder-case, DYSP, March, Case, Shibu's reveal: CPM planes protest