മാനദണ്ഡങ്ങള്‍ പാലിക്കാതെ ലോറികളുടെ ഓട്ടം; പരിശോധനയില്ലാതെ അധികൃതരുടെ അനാസ്ഥ, കാഞ്ഞങ്ങാട്ട് ഓടുന്ന ലോറിയില്‍ നിന്നും 21 ടണ്‍ ഭാരമുള്ള തകരഷീറ്റ് റോഡിലേക്ക് തെറിച്ചുവീണു, വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി
May 27, 2019, 10:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.05.2019) മാനദണ്ഡങ്ങള്‍ പാലിക്കാതെ ലോറികളുടെ ഓട്ടം. പരിശോധനയില്ലാതെ അധികൃതരുടെ അനാസ്ഥ അപകടങ്ങള്‍ വിളിച്ചുവരുത്തുകയാണ്. കാഞ്ഞങ്ങാട്ട് ഓടുന്ന കാലപ്പഴക്കം ചെന്ന ലോറിയില്‍ നിന്നും 21 ടണ്‍ ഭാരമുള്ള തകരഷീറ്റ് റോഡിലേക്ക് തെറിച്ചുവീണു. വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഞായറാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് സൗത്തിലാണ് സംഭവം.
മംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് തകരഷീറ്റ് റോളുമായി പോവുകയായിരുന്ന ലോറിയില്‍ നിന്നും 21 ടണ്‍ ഭാരമുള്ള തകരഷീറ്റ് റോഡിലേക്ക് തെറിച്ചുവീണത്. കെ എസ് ടി പി റോഡില്‍ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. റോഡിലെ ചെറിയ കുഴിയില്‍ വീണപ്പോള്‍ ലോറിയുടെ പ്ലാറ്റ്‌ഫോം തകര്‍ന്ന് തകര ഷീറ്റ് റോള്‍ റോഡിലേക്ക് പതിക്കുകയായിരുന്നു. കെട്ടിയ കയറും കൊളുത്തുകളും അപ്പാടെ ഇളകിയാണ് റോഡിലേക്ക് വീണത്.
തകര ഷീറ്റ് റോള്‍ വീണതോടെ നിയന്ത്രണം വിട്ട ലോറി ഏറെ പണിപ്പെട്ടാണ് ഡ്രൈവര്‍ നിര്‍ത്തിയത്. കാലപ്പഴക്കം ചെന്ന ലോറിയില്‍ അമിതഭാരം കയറ്റിയതാണ് അപകടത്തിന് കാരണമായത്. പരിശോധനയില്ലാത്തതിനാല്‍ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kerala, news, kasaragod, Lorry, Accident, Sheet fell down from passing Lorry.