രാഷ്ട്രീയ മതില്‍ കെട്ടാന്‍ ജീവനക്കാരെ ഉപയോഗിക്കുന്നത് ധാര്‍ഷ്ട്യം: ശാന്തമ്മ ഫിലിപ്പ്
Dec 12, 2018, 16:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2018) രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വനിതാ മതില്‍ കെട്ടാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ വനിതാ ജീവനക്കാരെ ഉപയോഗിക്കുന്നതിനുള്ള നീക്കം ധാര്‍ഷ്ട്യമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ ഫിലിപ്പ് ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ദുരുപയോഗിച്ചുകൊണ്ടാണ് വനിതാ മതില്‍ വിജയിപ്പിക്കാന്‍ നെട്ടോട്ടമോടുന്നത്. നവോത്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ പരിപാടിയില്‍ ജീവനക്കാരെ അണിനിരത്തുന്നത് പരിഹാസ്യമാണെന്നും കേരള എന്‍ ജി ഒ അസോസിയേഷന്‍ വനിതാ പ്രധിഷേധ കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.
ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ എസ് എം രജനി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം പി കുഞ്ഞിമൊയ്തീന്‍, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ എ വി രാജഗോപാലന്‍, സി ദാമോദരന്‍, സി സുജിത് കുമാര്‍, സുരേഷ് പെരിയങ്ങാനം, ബി ഹനീഫ, ഇ മീനാകുമാരി, സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ കെ അസ്മ, സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ പി വത്സല, ഒ ടി സല്‍മ തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് ബ്രാഞ്ച് വനിതാ ഫോറം കണ്‍വീനര്‍ കെ വി മാലതി സ്വാഗതവും കെ അജിത നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Shanthamma Philip About Vanitha Mathil
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Shanthamma Philip About Vanitha Mathil
< !- START disable copy paste -->