ഷാക്കിര്‍ വധം: 40 ദിവസത്തിനുള്ളില്‍ രണ്ടും നാലും പ്രതികള്‍ക്ക് ഹൈക്കോടതിയുടെ ജാമ്യം, രണ്ടു പേരുടെ ജാമ്യാപേക്ഷ തള്ളി
Apr 9, 2015, 13:35 IST
കുമ്പള: (www.kasargodvartha.com 09/04/2015) കുമ്പള സുനാമി കോളനിയിലെ അഹ് മദിന്റെ മകന്‍ ഷാക്കിറി (20)നെ ഫുട്‌ബോള്‍ മത്സരം കണ്ട് മടങ്ങുമ്പോള്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടും നാലും പ്രതികള്‍ക്ക് 40 ദിവസത്തിനുള്ളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേ സമയം ഒപ്പം ജാമ്യാപേക്ഷ നല്‍കിയ മറ്റു രണ്ടു പ്രതികളുടെ അപേക്ഷ തള്ളി. രണ്ടാംപ്രതി ഓട്ടോഡ്രൈവര്‍ ഉമ്മര്‍ ഫായിസ് (22), നാലാംപ്രതി ആരിക്കാടിയിലെ ലോഗി സിദ്ദീഖ് (32) എന്നിവര്‍ക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.
ഒന്നാം പ്രതി കോയിപ്പാടിയിലെ ഉമ്മര്‍ ഫാറൂഖ് (28), മൂന്നാം പ്രതി കുമ്പള ശാന്തിപ്പള്ളത്തെ ബാസിത്ത് (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈകോടതി തള്ളിയത്. നാല് പ്രതികള്‍ക്കും ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും രണ്ടും നാലും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതില്‍ ലോഗി സിദ്ദീഖിനെതിരെ മറ്റു രണ്ട് അക്രമ കേസുകള്‍ കൂടി നിലവിലുണ്ട്. ഇത് ജാമ്യം നല്‍കുന്നതിന് തടസമായില്ല. ഫായിസിനെതിരെ കേസുകളൊന്നും നിലവിലില്ല. കേസന്വേഷിക്കുന്ന കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കാണിച്ച് ഗവണ്‍മെന്റ് അഭിഭാഷകന്‍ മുഖേന ഹൈകോടതിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.
മാര്‍ച്ച് മൂന്നിനാണ് രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈകോടതി ഉത്തരവ് ഉണ്ടായത്. കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെ ലോഗിസിദ്ദീഖ് മാര്‍ച്ച് ആറിന് രണ്ടാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ഫായിസിന് ജാമ്യവ്യവസ്ഥ പ്രകാരമുള്ള രേഖകള്‍ ഇനിയും ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ഇതു വരെ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ ഫായിസും പുറത്തിറങ്ങും.
കേസിലെ ഒന്നാം പ്രതി ഉമ്മര്‍ ഫാറൂഖ് മറ്റൊരു കൊലക്കേസിലും പ്രതിയാണ്. രണ്ട് വര്‍ഷം മുമ്പ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കോയിപ്പാടിയിലെ അബ്ദുല്‍ ഹമീദിനെ കുമ്പള റെയില്‍വെ ഗേറ്റിനടുത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഫാറൂഖ്.
ഷാക്കിര്‍ കൊലക്കേസിലെ മുഖ്യപ്രതിയായ ബാസിത്തിനെ കഴിഞ്ഞ ദിവസം പോലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് വിയൂര്‍ സെന്റര്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. ഷാക്കിര്‍ കൊലക്കേസ് കൂടാതെ ഒരു വധശ്രമക്കേസിലും മൂന്ന് അക്രമക്കേസുകളിലും ഹിന്ദു ഐക്യവേദി ഓഫീസിന് കല്ലെറിഞ്ഞ കേസിലും ബാസിത്ത് പ്രതിയാണ്.
ഷാക്കിര്‍ വധക്കേസിലെ 4 പ്രതികളും പുത്തൂരിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് പിടിയിലായി
ഷാക്കിറിന്റെ കൊലയ്ക്കു പിന്നില്‍ മണല്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും
കുമ്പളയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍; വാഹനങ്ങളെയും തടഞ്ഞു
ഷാക്കിറിന്റെ കൊല: നാലു പേര്‍ക്കെതിരെ കേസെടുത്തു
ഷാക്കിര്‍ കൊലക്കേസിന് പിന്നില്‍ വധശ്രമക്കേസിലെ പ്രതി ഉള്‍പെടെ ആറംഗ സംഘമെന്ന് സൂചന
യുവാവിന്റെ കൊല: കുമ്പള ടൗണിലെ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു
കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Kumbala, court-order, High-Court, Murder-case, Shakir Murder Case, Shakir murder case: high court grants bail for accused .
Advertisement:

Related News:
ഷാക്കിര്‍ വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്കിഷാക്കിര്
വധക്കേസിലെ പ്രതി ഉമര്‍ ഫാറൂഖിനെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ പോലീസ് റിപോര്‍ട്ട് നല്കി