ഷാഹുല്‍ ഹമീദ് വധം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
Jun 23, 2017, 16:56 IST
ഉദുമ: (www.kasargodvartha.com 23.06.2017) ചിത്താരി മുക്കൂട് സ്വദേശിയും പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ഷാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബേക്കല്‍ സിഐ വിശ്വംഭരന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാക്യാരയിലെ മുഹമ്മദ് റഹീസ് (21), കാഉ എന്ന മുഹമ്മദ് ഇര്‍ഷാദ് (19), സാഹിദ് (21), കെ ശിഹാബ് (20), സര്‍ഫ്രാസ് (20), മുഹമ്മദ് ആസിഫ് (25), മുഹമ്മദ് ഷബീര്‍ (25), ഫാറൂഫ് (24) എന്നിവരാണ് കേസിലെ പ്രതികള്‍.
2015 മെയ് 11 നാണ് സഹോദരന്‍ ബാദുഷയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പാലക്കുന്ന് കരിപ്പോടിക്കടുത്ത് വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി സംഘം അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാഹുല്‍ ഹമീദ് പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ഹൊസ്ദുര്‍ഗ് സിഐയായിരുന്ന യു പ്രേമനും ബേക്കല്‍ എസ്‌ഐ പി നാരായണനുമാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.
ഷാഹുല്‍ ഹമീദ് വധം: ഒളിവിലായിരുന്ന പ്രതി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍
2015 മെയ് 11 നാണ് സഹോദരന്‍ ബാദുഷയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പാലക്കുന്ന് കരിപ്പോടിക്കടുത്ത് വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി സംഘം അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാഹുല്‍ ഹമീദ് പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ഹൊസ്ദുര്‍ഗ് സിഐയായിരുന്ന യു പ്രേമനും ബേക്കല്‍ എസ്‌ഐ പി നാരായണനുമാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.
ഉദുമ ആറാട്ടുകടവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തലക്കടിയേറ്റ് മരിച്ചു
ഷാഹുല്‍ ഹമീദ് വധം: കൊലയ്ക്കുപയോഗിച്ച ഇരുമ്പ് പൈപ്പ് കണ്ടെടുത്തു
ഷാഹുല്‍ ഹമീദ് വധം: കൊലയ്ക്കുപയോഗിച്ച ഇരുമ്പ് പൈപ്പ് കണ്ടെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Uduma, news, Murder-case, Shahul Hameed murder, Shahul Hameed murder; charge sheet submitted
Keywords: Kasaragod, Kerala, Uduma, news, Murder-case, Shahul Hameed murder, Shahul Hameed murder; charge sheet submitted