എല്‍ ബി എസ് കോളജില്‍ വീണ്ടും എസ് എഫ് ഐ- യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഇരുവിഭാഗത്തിലുംപെട്ട അഞ്ചുപേര്‍ക്ക് പരിക്ക്
Mar 6, 2018, 10:30 IST
ആദൂര്‍: (www.kasargodvartha.com 06.03.2018) എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ് എഫ് ഐ- യു ഡി എസ് എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവാകുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കോളജ് പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് പോലീസെത്തിയാണ് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിച്ചത്.
സംഘട്ടനത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ സാഞ്ചല്‍ പീറ്റര്‍, സെബിന്‍ എന്നിവര്‍ക്കും അഫ്നാസ് അടക്കമുള്ള മൂന്ന് യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗം വിദ്യാര്‍ത്ഥികളും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘട്ടനമുണ്ടായത്.
സംഭവത്തില്‍ ആദൂര്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എല്‍ ബി എസ് കോളജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം പതിവാകുകയാണ്. ഇതുമൂലം കോളജിലെ പഠനം തന്നെ പ്രതിസന്ധിയിലാകുന്നുണ്ട്. ബാഹ്യശക്തികളുടെ ഇടപെടലും കോളജിലെ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇടപെടുന്നതാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതെന്നാണ് ആരോപണം. എല്‍ ബി എസ് കോളജിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍കേസുകള്‍ നിലവിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adhur, Kasaragod, Kerala, news, LBS-College, Injured, SFI, Police, SFI- UDSF Conflict in LBS College; 5 injured.
< !- START disable copy paste -->