city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ട് ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി; പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നിര്‍ദേശം

ബദിയഡുക്ക: (www.kasargodvartha.com 03.08.2019) നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ബദിയഡുക്കയിലെയും കുമ്പഡാജെയിലെയും ബഡ്‌സ് സ്‌കൂളുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് എത്രയും പെട്ടെന്ന് അപാകത പരിഹരിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി. നിര്‍മാണം പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ ചുമരുകള്‍ക്ക് വിള്ളല്‍ വീഴുകയും ചുമരുകള്‍ പൊട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നത്.

ആവശ്യത്തിന് നിര്‍മാണ സാമഗ്രികള്‍ ചേര്‍ക്കാതെയും ഗുണനിലവാരമില്ലാത്ത നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചതായും സിസിടിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണത്തില്‍ അപാകതയുണ്ടായതെന്നാണ് ആക്ഷേപം. 1.45 കോടി രൂപ ചെലവിലാണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നത്. നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് 2017ലാണ് കെട്ടിടം പണി തുടങ്ങിയത്. കഴിഞ്ഞ ജനുവരിയില്‍തന്നെ കെട്ടിടം പണി പൂര്‍ത്തിയാക്കേണ്ടതാണെങ്കിലും ഇനിയും കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

ബദിയഡുക്കയില്‍ 347 എന്‍ഡോസള്‍ഫാന്‍ ഇരകളാണുള്ളത്. ഇതില്‍ 50ഓളം വിദ്യാര്‍ഥികളാണ്. ഇവര്‍ക്കുവേണ്ടിയാണ് ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുന്നത്. ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് വിജിലന്‍സും ധനകാര്യ വകുപ്പിന്റെ പരിശോധന വിഭാഗവും സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചത്. കോണ്‍ക്രീറ്റ് തൂണുകള്‍ക്കിടയില്‍ കല്ലുകൊണ്ട് കെട്ടിയപ്പോള്‍ ഉണ്ടായ വിടവാണ് ചുമരുകള്‍ വിണ്ടുകീറാന്‍ കാരണമെന്നും, ഇത് പരിഹരിക്കുന്നതോടൊപ്പം ടോയ്‌ലറ്റ് ഒരേ നിരപ്പില്‍ നിര്‍മിക്കണമെന്നും കുട്ടികള്‍ക്ക് വീല്‍ചെയറില്‍ ടോയ്റ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് ഇത് മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

ഇതിന്റെ പ്രവര്‍ത്തനം ആഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൈല്‍സ്, വാള്‍ ടൈല്‍സ്, മരം, വാതില്‍, ജനാല, സാനിറ്ററി പൈപ്പുകള്‍ തുടങ്ങിയവയില്‍ ഗുണനിലവാരം പുലര്‍ത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സിസിടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളും പരിശോധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ട് ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി; പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നിര്‍ദേശം


Keywords:  Kerala, kasaragod, news, Badiyadukka, Building, Buds-school, Serious irregularities found in 2 buds school construction

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia