കലക്ടര്‍ കെ.എന്‍ സതീഷ് കുമാറിന് യാത്രയയ്പ്പ്
Dec 19, 2011, 18:52 IST
കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.എന്‍ സതീഷ് കുമാര്‍ തിരുവനന്തപുരത്തേക്ക് യാത്രയായി. സ്ഥലം മാറ്റം ലഭിച്ചു പോകുന്ന ജില്ലാ കലക്ടര്‍ക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയ്പ്പ് നല്‍കി. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എ.ഡി.എം എച്ച് ദിനേശ് അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ബാല കിരണ്‍, ഡെപ്യൂടി കളക്ടര്‍ സുധീര്‍ ബാബു, ഫിനാന്‍സ് ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലക്ടര്‍ക്ക് ഉപഹാരവും നല്‍കി. ഹുസൂര്‍ ശിരസ്തദര്‍ കെ. ജയലക്ഷ്മി സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. ജില്ലാ കലക്ടര്‍ കെ.എന്‍ സതീഷ് കുമാര്‍ മറുപടി പ്രസംഗം നടത്തി. സാമുഹിക ക്ഷേമ ഡയറക്ടര്‍ ജിതേന്ദ്രനാണ് പുതിയ കലക്ടറായി ഡിസംബര്‍ 28 ന് ചുമതലയേല്‍ക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ കാര്‍ മാര്‍ഗ്ഗമാണ് കലക്ടര്‍ തിരുവനന്തപുരത്തേക്ക് യാത്രയായത്.
Keywords: Kasaragod, K.N Satheesh, Collector, N.A Nellikunn, P.B Abdul Razzak, Thiruvananthapuram, Sent off.