city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമം ചൊവ്വാഴ്ച

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.07.2017) ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ യാത്ര തിരിക്കുന്ന കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയിലെ മുഴുവന്‍ ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമം ചൊവ്വാഴ്ച രാവിലെ 9.30ന് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തിലെ ഖാസി പി എ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ഹജ്ജാജി സംഗമം സമസ്ത ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. ശിഹാബ് തങ്ങള്‍ മംഗല്യ നിധിയില്‍ നിന്ന് പുഞ്ചാവി, കല്ലൂരാവി, കൊളവയല്‍, മരക്കാപ്പ് കടപ്പുറം, കല്ലഞ്ചിറ, മാലോം എന്നീ ജമാഅത്തുകളിലെ നിര്‍ദ്ധന യുവതികള്‍ക്കുള്ള ഓരോ ലക്ഷം രൂപ ചടങ്ങില്‍ വിതരണം ചെയ്യും.

മഹല്ല് ജമാഅത്ത് ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഇമാമുമാര്‍ ഹജ്ജിന് യാത്ര തിരിക്കുന്നവര്‍ എന്നിവര്‍ സംബന്ധിക്കണമെന്ന് സംയുക്ത ജമാഅത്ത് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമം ചൊവ്വാഴ്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Hajj, Sent off for Hajj pilgrims

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia