city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലിസ്റ്റ് അയക്കൂ... സാധനങ്ങള്‍ പോലീസ് എത്തിക്കും; കാസര്‍കോട് ജില്ലയിലുടനീളം പദ്ധതി പ്രാബല്യത്തില്‍, വാട്‌സ്ആപ്പ് സന്ദേശമയക്കേണ്ടത് 9497935780, 9497980940 നമ്പറുകളിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 06.04.2020) ജില്ലയില്‍ എല്ലായിടത്തും ഇനി സഹായത്തിന് പോലീസ് ഉണ്ടാകും. ജീവന്‍ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളുടെ ലിസ്റ്റും 9497935780, 9497980940 വാട്സപ്പ് ചെയ്താല്‍ മതി. പോലീസ് വീട്ടിലെത്തിക്കും. സാധനം കൈപ്പറ്റി ബില്ല് തുക കൃത്യമായി നല്‍കിയാല്‍ മാത്രം മതി. ഡബിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന ജില്ലയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആണ് ജില്ലയില്‍ പോലീസ് പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്.
ലിസ്റ്റ് അയക്കൂ... സാധനങ്ങള്‍ പോലീസ് എത്തിക്കും; കാസര്‍കോട് ജില്ലയിലുടനീളം പദ്ധതി പ്രാബല്യത്തില്‍, വാട്‌സ്ആപ്പ് സന്ദേശമയക്കേണ്ടത് 9497935780, 9497980940 നമ്പറുകളിലേക്ക്

ഇതു വരെ വിദ്യാനഗര്‍, മേല്‍പറമ്പ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലെ 162 ഓളം പേര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകളും 100 ഓളം പേര്‍ക്ക് അവശ്യ സാധനങ്ങും പോലീസ് എത്തിച്ച് കൊടുത്തു. ചൊവ്വാഴ്ച മുതല്‍ മുതല്‍ ഈ പ്രവൃത്തി ജില്ലയില്‍ മുഴുവനായും ഏറ്റെടുത്ത് നടപ്പിലാക്കും. അയച്ച ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കും. ഈ പദ്ധതി ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് സാക്കറെ അറിയിച്ചു.



Keywords: Kasaragod, Kerala, News, Delivery, Police, Whatsapp, Send the list; Goods will be delivered by the police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia