കാസർകോട്ട് അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ
Jul 25, 2020, 11:22 IST
കാസർകോട്: (www.kasargodvartha.com 25.07.2020) ജില്ലയിൽ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 2020 ജൂലൈ 25 രാത്രി 12 മണി മുതൽ സി ആർ പി സി 144 പ്രകാരം നിരോധാനജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ 100 ലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
Keywords: Kasaragod, News, COVID-19, Corona, District Collector, under section 144, Police-station, Section 144 imposed in 5 Police Station limits.