വി.എസ്. അനുകൂലികള്‍ രഹസ്യ യോഗം ചേര്‍ന്നു; പങ്കെടുത്തവരില്‍ ഏരിയാ അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെ
Feb 22, 2015, 11:59 IST
നീലേശ്വരം: (www.kasargodvartha.com 22/02/2015) സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ വി.എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് ഔദ്യോഗിക വിഭാഗം ശക്തമായ വിമര്‍ശനം ഉന്നയിച്ച് ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ വി.എസ് അച്യുതാനന്ദന്റെ ജില്ലയിലെ അനുകൂലികള്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെല്ലാം രഹസ്യ യോഗം ചേര്‍ന്നു.
ഏരിയാ കമ്മിറ്റി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെ ഈ രഹസ്യ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. ചില ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവര്‍ ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടായിട്ടുള്ള പ്രശ്‌നത്തില്‍ വി.എസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വി.എസ്. എടുക്കുന്ന ഏത് തീരുമാനത്തേയും അംഗീകരിക്കാനാണ് രഹസ്യ യോഗങ്ങളിൽ തീരുമാനമായത്. വി.എസിന് പാര്‍ട്ടി വിടേണ്ടി വന്നാല്‍ ഒപ്പം പാര്‍ട്ടി വിടാനും പ്രാദേശിക നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്.
പാര്‍ട്ടിയിലെ ഭൂരിപക്ഷം അനുഭാവികളും അംഗങ്ങളും ജനങ്ങളും വി.എസിനൊപ്പമാണെന്നാണ് രഹസ്യ യോഗങ്ങള്‍ വിലയിരുത്തിയത്. വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയാല്‍ വി.എസ് പാര്‍ട്ടി വിടുമെന്നാണ് ജില്ലയിലെ വി.എസ് പക്ഷ നേതാക്കള്‍ക്ക് ലഭിച്ച വിവരം. അതിനിടെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും വി.എസ് അനുകൂല പ്രകടനവും ശനിയാഴ്ച നടന്നു. സംസ്ഥാനത്തെ വി.എസിന്റെ ഏറ്റവും വലിയ തട്ടകമായി അറിയപ്പെടുന്ന നീലേശ്വരത്താണ് ശക്തമായ വി.എസ് അനുകൂല പ്രകടനം നടന്നത്.
കാഞ്ഞങ്ങാട്ട് സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണിന്റെ നേതൃത്വത്തിൽ സി.എം.പി പ്രവര്‍ത്തകരും വി.എസിനെ അനുകൂലിച്ച് പ്രകടനം നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സബ് വേയില്‍ ദമ്പതികളുടെ പരസ്യ സെക്സ്; യുവതിയുടെ മാറില്‍ പിഞ്ചുകുഞ്ഞും; വീഡിയോ യൂട്യൂബില്‍
Keywords: Kasaragod, Kerala, Neeleswaram, CPM, V.S Achuthanandan, CMP General Secretary C.P. Jhone,
Advertisement: